Category: കൊയിലാണ്ടി

Total 8811 Posts

വിവാഹം പോലുള്ള ആഘോഷങ്ങള്‍ മുന്‍കൂട്ടി അറിയിക്കുക; മഞ്ഞപ്പിത്തം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത്‌

മൂടാടി: മഞ്ഞപ്പിത്തം പോലുള്ള ജലജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മൂടാടി ഗ്രാമപഞ്ചായത്തില്‍ പാചകതൊഴിലാളികളുടെയും ഉത്സവആഘോഷകമ്മിറ്റി ഭാരവാഹികളുടെയും ഹോട്ടല്‍ മറ്റ് ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെയും അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. വിവാഹം മറ്റ് ആഘോഷങ്ങള്‍ മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തരെ അറിയിക്കണമെന്നും മാര്‍ഗനിര്‍ദേങ്ങള്‍ തേടണമെന്നും അറിയിച്ചു. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, വ്യക്തിശുചിത്വം ഉണ്ടാവണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ചാറിയത് ആയിരിക്കണെന്നും

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം; പിഷാരികാവ് ഭക്തജന സമിതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ക്ഷേത്രപരിസരത്തെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണമെന്നും പിഷാരികാവ് ഭക്തജന സമിതി യോഗം ആവശ്യപ്പെട്ടു. മാത്രമല്ല നാലമ്പല പുനരുദ്ധാരണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം ക്ഷേത്രത്തില്‍ ചേര്‍ന്ന യോഗത്തിന്‌ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു. ബാലൻ പത്താലത്ത്,

കലാപരിപാടികള്‍ക്കൊരുങ്ങി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്; വയോജന കലോത്സവം ഡിസംബര്‍ 26,27 തിയ്യതികളില്‍, ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: പന്തലായനിബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം ഡിസംബര്‍ 26,27 തിയ്യതികളില്‍. കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ആന്തട്ട യുപി സ്‌കൂളില്‍ വെച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത്. ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിര്‍വ്വഹിച്ചു. ഒപ്പന, തിരുവാതിരക്കളി, നാടന്‍പാട്ടുകള്‍, ഡാന്‍സ് തുടങ്ങി വയോജനങ്ങള്‍ക്ക് താല്‍പര്യമുള്ള മത്സരങ്ങളും ഇത്തവണ കലോത്സവത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ബ്ലോക്ക് സ്ഥിരം സമിതി

വരവേറ്റത് ഒരുനാട് മുഴുവന്‍; പെരുവട്ടൂര്‍ വിയ്യൂര്, ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള പുതിയ ബസ്സിന് സ്വീകരണവുമായി നാട്ടുകാര്‍

കൊയിലാണ്ടി: പുതുതായി ആരംഭിച്ച പെരുവട്ടൂര്‍, വിയ്യൂര്, ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള ബസ്സിന് നാട്ടുകാരുടെ സ്വീകരണം. രാവിലെ 7 മണിയ്ക്ക് വിയ്യൂര്‍ ശ്രീ വിക്ഷ്ണു ക്ഷേത്രപരിസരത്തു വെച്ച് ഒമ്പതാംവാര്‍ഡ് കൗണ്‍സിലര്‍ അരിക്കല്‍ ഷീബയുടെ നേതൃത്വത്തില്‍ ശ്രീരാംബസ്സിന് സ്വീകരണം നല്‍കി. വരവേല്‍പ്പിന്റെ ഭാഗമായി ലഡുവിതരണം നടത്തി. ഡി.ഡി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍കുമാര്‍, നടേരിഭാസ്‌ക്കരന്‍, അഡ്വ: പി.ടി ഉമേന്ദ്രന്‍,

നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം; കൊയിലാണ്ടി- പെരുവട്ടൂര്‍- ഇല്ലത്ത് താഴെ വഴി മേപ്പയ്യൂരിലേയ്ക്ക് ബസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും

കൊയിലാണ്ടി: നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ കൊയിലാണ്ടി- പെരുവട്ടൂര്‍- ഇല്ലത്ത് താഴെ വഴി മേപ്പയ്യൂരിലേയ്ക്ക് ബസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും. വര്‍ഷങ്ങളായി പെരുവട്ടൂര്‍, ഇല്ലത്ത് താഴെ , നേടരി ഭാഗം വഴി ഒരു ബസ്സുകളും സര്‍വ്വീസ് നടത്തുന്നില്ലായിരുന്നു. കൊയിലാണ്ടി-പെരുവട്ടൂര്‍,വിയ്യൂര്‍-നടേരി ഇല്ലത്ത് താഴെ ഭാഗം വഴി മേപ്പയ്യൂരിലേയ്ക്ക് ശ്രീറാം ബസ്സ് ആണ് സര്‍വ്വീസ് നടത്തുന്നത്. എം.എല്‍.എ യുടെ നേതൃത്വത്തില്‍

വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി ഇനി കാത്തിരിക്കേണ്ട; കൊയിലാണ്ടി നഗരസഭയുടെ സമ്പൂർണ കുടിവെള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്‌, മാര്‍ച്ചില്‍ വെള്ളം വീടുകളിലേക്ക്

കൊയിലാണ്ടി: നഗരസഭയുടെ സമ്പൂർണ കുടിവെള്ള വിതരണ പദ്ധതി ഒടുവില്‍ യാഥാർഥ്യമാവുന്നു. വീടുകളിലേക്ക് വെള്ളമെത്തിക്കാനുള്ള ജലവിതരണക്കുഴലുകള്‍ മണ്ണിനടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. ഏതാണ്ട് 44 ശതമാനം പ്രവൃത്തിളും പൂര്‍ത്തിയായിട്ടുണ്ട്. നഗരസഭയില്‍ മൊത്തം 364 കിലോമീറ്റല്‍ ദൂരത്തിലാണ് കുഴലുകള്‍ സ്ഥാപിക്കേണ്ടത്. ഏതാണ്ട് ഫെബ്രവരി, മാര്‍ച്ച് മാസത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ജലവിതരണം തുടങ്ങുമെന്നാണ് പ്രതീക്ഷ. ജലം ജീവാമൃതം പദ്ധതിയില്‍പ്പെടുത്തി

വീരവഞ്ചേരി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പുതിയ ഓഫീസ് – വഴിപാട് കൗണ്ടറുകള്‍ തുറന്നു

നന്തി ബസാർ: വീരവഞ്ചേരി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടവും വഴിപാട് കൗണ്ടറും ഈ വർഷത്തെ താലപ്പൊലി തീയാട്ട് മഹോത്സവത്തോട്‌ അനുബന്ധിച്ച്‌ പൗര പ്രമുഖനും വിദേശ വ്യവസായിയുമായ ബാലൻ അമ്പാടി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് കാലിശ്ശേരി നാരായണൻ, ക്ഷേത്രം സെക്രട്ടറി ഗിരീഷ് കുഞ്ഞുമോൻ, പ്രൊജക്റ്റ്‌ ചെയർമാൻ സി.കെ അച്യുതൻഎന്നിവർ സംബന്ധിച്ചു.

പയറും തക്കാളിയുമടക്കം ലക്ഷ്യം നൂറ് മേനി; കൊയിലാണ്ടി സബ് ജയിലില്‍ പച്ചക്കറി തൈ നടീലിന് തുടക്കം

കൊയിലാണ്ടി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയിൽ നടപ്പിലാക്കുന്ന സ്ഥാപന പച്ചക്കറി കൃഷിയുടെ പച്ചക്കറി തൈ നടീലിന് കൊയിലാണ്ടി സബ് ജയിലില്‍ തുടക്കമായി. വ്യാഴാഴ്ച ജയില്‍ കോമ്പൗണ്ടിനകത്ത്‌ ജയില്‍ സൂപ്രണ്ട് ഷണ്മുഖൻ പി.കെ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി കൃഷിഭവന്റെ സാമ്പത്തിക സാങ്കേതിക സഹായങ്ങളോടെയാണ് കൃഷി ചെയ്യുന്നത്. അന്തേവാസികൾക്ക് മാനസിക പിരിമുറക്കം

ഖാദി ഉല്പന്നങ്ങളാണോ അന്വേഷിക്കുന്നത്? ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍

കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്രിസ്തുമസ് മേളയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടന്നു. കൊയിലാണ്ടി ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമാണ് പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചത്. 30 ശതമാനം കിഴിവിലാണ് ഖാദി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. മേളയിലെ ആദ്യ വില്‍പന ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപ് കുമാര്‍

വിവിധ മേളകളില്‍ സ്‌കൂളിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം; കാവുവട്ടം യു.പി സ്‌കൂളില്‍ മികവുത്സവം 2024

കൊയിലാണ്ടി:കാവുംവട്ടം യു.പി സ്‌കൂളില്‍ ‘മികവുത്സവം’ സംഘടിപ്പിച്ചു. ഉപജില്ല, ജില്ലാ മേളകളില്‍ സ്‌കൂളിന്റെ അഭിമാനമായിമാറി വിജയ തിലകമണിഞ്ഞ പ്രതിഭകള്‍ക്കുള്ള അനുമോദനവും നാടന്‍ പാട്ട് രംഗത്തെ അതുല്യ പ്രതിഭയും നാടിന്റെ അഭിമാനവുമായ ഓടപ്പുഴ പുരസ്‌കാര ജേതാവ് സജീവന്‍ കുതിരക്കുടയ്ക്കുള്ള ആദരവും മികവുത്സവത്തിന്റെ ഭാഗമായി നടന്നു. നിറഞ്ഞ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. സജീവന്‍