Category: കൊയിലാണ്ടി
കുണ്ടുംകുഴിയും നിറഞ്ഞ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍-ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡ്; മണ്ണിട്ട് നികത്തി ഓട്ടോ തൊഴിലാളികള്‍
കൊയിലാണ്ടി: കുഴികളാല്‍ യാത്രാബുദ്ധിമുട്ട് നേരിടുന്ന കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍- റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്തി ഓട്ടോ തൊഴിലാളികള്‍. നിരവധി കുണ്ടും കുഴികളുമായി ഈ റോഡിലൂടെ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. മഴ പെയ്താല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് റോഡ് ഏതാണെന്ന് മനസ്സിലാവാത്ത സ്ഥിതിയും കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയുമായിരുന്നു. റോഡിന് സമീപം ഓട
സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയത് 36 വിദ്യാര്‍ത്ഥികള്‍; എല്‍.എസ്.എസ് നേടിയ പ്രതിഭകളെയും കലാകായിക മേളകളിലെ ജേതാക്കളേയും അനുമോദിച്ച് കോതമംഗലം ഗവ. എല്‍.പി സ്‌കൂള്‍
കൊയിലാണ്ടി: എല്‍.എസ്.എസ് നേടിയ പ്രതിഭകളെയും കലാകായിക വൈജ്ഞാനികമേളകളിലെ ജേതാക്കളേയും അനുമോദിച്ച് കോതമംഗലം ഗവ. എല്‍.പി സ്‌കൂള്‍. ചടങ്ങ് പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. നവസാങ്കേതികതയുടെ കാലത്ത് പുതുതലമുറ ആശങ്കയും ഭയവും ഉണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് കാരണക്കാരാകുന്നുവെന്നും വായനയിലൂടെ ഇത്തരം സാമൂഹ്യ വിപത്തു കളെ പ്രതിരോധിക്കാമെന്നും യു.കെ കുമാരന്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്
ഉറക്കം കെടുത്തി മോഷ്ടാക്കള്‍; മുചുകുന്നിന് പുറമെ മൂടാടിയിലും മോഷണം, പലചരക്ക് കടയുടെ ഷട്ടര്‍ തകര്‍ത്ത നിലയില്‍
കൊയിലാണ്ടി: മുചുകുന്നിന് പുറമെ മൂടാടിയിലും മോഷണം. മൂടാടി ഹില്‍ബസാറിലെ പലചരക്ക് കടയിലാണ് മോഷണം. കുറുങ്ങോട്ട് രാജന്റെ കെ.എം സ്‌റ്റോര്‍ എന്ന പലചരക്ക് കടയിലാണ് മോഷണം നടന്നത്. കടയിലുണ്ടായിരുന്ന 1500 ഓളം രൂപ മോഷണം പോയിട്ടുണ്ട്. കടയുടെ ഷട്ടര്‍ വലിച്ച് തകര്‍ത്ത നിലയിലാണുള്ളത്. രാവിലെ 7 മണിയോടെ കട തുറക്കനായി എത്തിയപ്പോഴാണ് ഷട്ടര്‍ വലിച്ച് പൊട്ടിച്ച നിലയില്‍
മുചുകുന്ന് കോളേജിന് സമീപം സൂപ്പര്‍മാര്‍ക്കറ്റിലും ബേക്കറിയിലും മോഷണം; സമീപത്തുകൂടി കടന്നുപോയ ലോറിയിലെ ജീവനക്കാര്‍ കണ്ടതോടെ ഓടി രക്ഷപ്പെട്ട് മോഷ്ടാക്കള്‍
മുചുകുന്ന്: മുചുകുന്ന് ഗവ. കോളേജിന് സമീപം സൂപ്പര്‍മാര്‍ക്കറ്റിലും, സമീപത്തെ ബേക്കറിയിലും മോഷണം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഫ്രഷ് മാര്‍ട്ടെന്ന സൂപ്പര്‍മാര്‍ക്കറ്റിലെ ഫ്രൂട്ട് സൂക്ഷിക്കുന്ന മുറിയിലാണ് മോഷ്ടാക്കള്‍ കയറിയത്. രണ്ടുപേരാണ് അകത്തുകടന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിനുള്ളിലുള്ള മുറിയിലാണ് പണവും മറ്റ് സാധന സാമഗ്രികളും സൂക്ഷിച്ചിരുന്നത്. മോഷ്ടാക്കള്‍ ഉള്ളിലേക്ക് കടന്നിട്ടില്ല. ഫ്രൂട്ട്‌സ്
വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധം: കൊയിലാണ്ടിയില്‍ പന്തംകൊളുത്തി പ്രകടനവുമായി മഹിളാ കോണ്‍ഗ്രസ്
കൊയിലാണ്ടി: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. സ്റ്റേഡിയത്തിലെ മഹാത്മജി സ്തൂപത്തിന് സമീപം കെ.പി.സി.സി. അംഗം പി. രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി കെ.എം. സുമതി, തങ്കമണി ചൈത്രം, വി.കെ.ലാലിഷ, കെ.വി.റീജ, വി.കെ.ദേവി, എസ്.കെ. പ്രേമകുമാരി, നിഷ പയറ്റുവളപ്പില്‍, ഷീബ സതീശന്‍, ടി.ദേവി, കെ.രേണുക,
കൊയിലാണ്ടി, അരിക്കുളം, മൂടാടി സെക്ഷനിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി, മൂടാടി, അരിക്കുളം സെക്ഷനിലെ വിവിധയിടങ്ങളില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൊയിലാണ്ടി സെക്ഷന്‍: കണയങ്കോട്, ഐ.ടി.ഐ, എളാട്ടേരി, കുറുവങ്ങാട്, പോസ്റ്റ് ഓഫീസ്, പാത്തേരി, കോമത്തുകര, തച്ചംവള്ളി, ബപ്പന്‍കാട്, ഈസ്റ്റ് റോഡ്, ന്യൂ ബസ്സ് സ്റ്റാന്റ്, ബീച്ച് റോഡ്, മുബാറക്ക് റോഡ്, മായന്‍ കടപ്പുറം, വിരുന്നുകണ്ടി, ഉപ്പാലക്കണ്ടി, മാര്‍ക്കറ്റ്, കൊരയങ്ങാട് തെരു, ടി.കെ.ടൂറിസ്റ്റ്
ഓണ്‍ലൈനായി ലഭിച്ച പരാതികളില്‍ പകുതിയിലേറെയും പരിഹരിച്ചു; കൊയിലാണ്ടി താലൂക്ക് തല അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍
കൊയിലാണ്ടി: മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൊയിലാണ്ടി താലൂക്ക് തല ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 740 പരാതികള്‍. അദാലത്ത് ദിവസം പുതുതായി ലഭിച്ച 410 പരാതികള്‍ ഉള്‍പ്പെടെയാണിത്. ഓണ്‍ലൈനായി നേരത്തേ ലഭിച്ച 330 പരാതികളില്‍ 245 പരാതികള്‍ പരിഹരിച്ചു. ബാക്കിയുള്ള പരാതികളിലും പുതുതായി ലഭിച്ച പരാതികളിലും തുടര്‍
കൊയിലാണ്ടി എക്‌സൈസിന്റെ ന്യൂ ഇയര്‍ ക്രിസ്മസ് സ്‌പെഷ്യല്‍ ഡ്രൈവ്; നെല്ല്യാടി പുഴയുടെ തീരത്ത് കണ്ടല്‍ക്കാടുുകള്‍ക്കിടയില്‍ നിന്നും 450 ലിറ്റര്‍ വാഷ് കണ്ടെടുത്തു
കൊയിലാണ്ടി: നെല്യാടി പുഴയുടെ തീരത്ത് നിന്നും 450 ലിറ്റര്‍ വാഷ് കണ്ടെടുത്തു. ന്യൂ ഇയര്‍ ക്രിസ്മസ് സ്‌പെഷ്യല്‍ ഡ്രൈവ് ന്റെ ഭാഗമായി കൊയിലാണ്ടി എക്സൈസ് ഇന്ന് ഉച്ചയോടെ നടത്തിയ പരിശോധനയിലായിരുന്നു ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ വാഷ് കണ്ടെത്തിയത്. കോയിത്തുമ്മല്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ കണ്ടല്‍ കാടുകള്‍ക്കിടയില്‍ വെച്ചാണ് ടിന്നുകളിലാക്കിയ നിലയില്‍ കണ്ടെത്തി കേസ് എടുത്തു. നേരത്തെയും
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം, സ്റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം’; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.പി ഷാഫി പറമ്പില്‍
കൊയിലാണ്ടി: ഇന്റര്‍സിറ്റി ഉള്‍പ്പെടെ കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും, കൊയിലാണ്ടി സ്റ്റേഷന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഷാഫി പറമ്പില്‍ എം.പി. കൊയിലാണ്ടിയിലും വടകരയിലും തലശ്ശേരിയിലും പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുമെന്നും കൊയിലാണ്ടി സ്റ്റേഷന്‍ ഈ ഭരണ കാലയളവില്‍ തന്നെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഉള്ള
വൈദ്യത ചാർജ് വർധനവിനെതിരെ പ്രതിഷേധം; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
കൊയിലാണ്ടി: വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു. എം.കെ സായിഷ്,