Category: കൊയിലാണ്ടി
കേന്ദ്ര ഗവണ്‍മെന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ പ്രതിഷേധം ശക്തം; കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രകടനവുമായി സി.പി.ഐ
കൊയിലാണ്ടി: കേന്ദ്ര ഗവണ്‍മെന്റിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സി.പി.ഐ കൊയിലാണ്ടി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. പ്രകൃതി ദുരന്തത്തിൽപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് സഹായം പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇ.കെ.അജിത്ത്, കെ.എസ്.രമേഷ് ചന്ദ്ര, പി.കെ. വിശ്വനാഥൻ, ബാബു പഞ്ഞാട്ട്, സജീവൻ കെ കെ,
‘മികച്ച അധ്യാപക വിദ്യാർത്ഥി ബന്ധം പഠന നിലവാരമുയർത്തുന്നു’; കോതമംഗലം ഗവ: എൽ.പി സ്‌കൂളിലെ അനുമോദന ചടങ്ങില്‍ സാഹിത്യകാരൻ യു.കെ കുമാരൻ
കൊയിലാണ്ടി: നവസാങ്കേതികതയുടെ ഇക്കാലത്ത് പുതിയ തലമുറ ഞെട്ടിക്കുന്ന വാർത്തകൾക്ക് കാരണക്കാരാകുന്നുവെന്നും, വായന മാത്രമാണ് ഇതിന് പരിഹാരമെന്നും പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരൻ. കൊയിലാണ്ടി കോതമംഗലം ഗവ: എൽ.പി സ്കൂളിൽ എല്‍.എസ്.എസ് നേടിയ ബാലപ്രതിഭകളേയും കലാകായിക വൈജ്ഞാനികമേളകളിലെ ജേതാക്കളെയും അനുമോദിക്കുന്നതിനായി ചേർന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറി.
സൗജന്യ പരിശോധനയും മരുന്നു വിതരണവും; പൊയില്‍ക്കാവ് മഹാത്മാഗാന്ധി സേവാഗ്രാമിന്റെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തത് അഞ്ഞൂറിലധികം പേര്‍
കൊയിലാണ്ടി: പൊയിൽക്കാവ് മഹാത്മാഗാന്ധി സേവാഗ്രാമിന്റെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റർ മിംസ് കോഴിക്കോട്, ആഞ്ജനേയ ഡെന്റൽ കോളേജ് ഉള്ളിയേരി, തണൽ ചേമഞ്ചേരി, സി.എച്ച് സെന്റർ കൊയിലാണ്ടി, സിപ്ല, ആശ്വാസ് ലബോററ്റോറി എന്നിവരുടെ സഹകരണത്തോടു കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ശനിയാഴ്ച രാവിലെ 9മണിക്ക് പൊയില്‍ക്കാവ് സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് ഡോ.എം.കെ മുനീർ എം.എൽ.എ
ലഹരി നിർമ്മാർജ്ജന സമിതി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ ഡിസംബർ 27ന്
കൊയിലാണ്ടി: ലഹരി നിർമ്മാർജ്ജന സമിതി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ ഡിസംബർ 27ന് കൊയിലാണ്ടി ഗ്രേയ്സ് കോളേജിൽ വെച്ച് നടത്താൻ തീരുമാനം. ഗ്രേയ്സ് കോളേജിൽ കഴിഞ്ഞ ദിവസം ലത്തീഫ് കവലാടിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ഇമ്പിച്ചു മമ്മു ഹാജി ഉദ്ഘാടനം ചെയ്തു. ഹുസൈൻ കമ്മന മുഖ്യ പ്രഭാഷണം നടത്തി. സഹദ് പുറക്കാട്,
”കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ഭയരഹിതമായി ഫുട്‌ബോള്‍ പരിശീലനം നടത്താന്‍ ഗ്രൗണ്ടില്‍ ലൈറ്റ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം”; വെറ്ററന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തില്‍ രാവിലെയും വൈകുന്നേരവും ഭയരഹിതമായി പരിശീലനം നടത്താന്‍ ഗ്രൗണ്ടില്‍ ലൈറ്റ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വെറ്ററന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍. കൊയിലാണ്ടിയില്‍ നടന്ന ഏരിയ കണ്‍വന്‍ പ്രമേയത്തിലൂടെയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. കൊയിലാണ്ടി നഗരസഭക്ക് സമീപമുള്ള വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ പഴയ കാല ഫുട്‌ബോള്‍ താരവും ടൂര്‍ണമെന്റ് സംഘാടകനുമായ യു.കെ
കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു
കൊയിലാണ്ടി: കാര്‍ത്തിക വിളക്ക് സംഗീതോത്സവത്തിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ദേവസ്വം ഏര്‍പ്പെടുത്തിയ തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍, ദേവസ്വം അസി.കമ്മീഷണര്‍ കെ.കെ. പ്രമോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമര്‍പ്പിച്ചു. ഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായിരുന്നു. മാനേജര്‍ വി.പി.ഭാസ്‌കരന്‍, കെ.ടി. സദാനന്ദന്‍, ട്രസ്റ്റി
പങ്കെടുത്തത് 80ല്‍പരം അധ്യാപകര്‍; പന്തലായനി ബ്ലോക്ക് പരിധിയിലെ റിസോഴ്‌സ് അധ്യാപകര്‍ക്ക് അനുമോദനം
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ വകുപ്പും ബി.ആര്‍.സി പന്തലായനിയും ചേര്‍ന്ന് പന്തലായനി ബ്ലോക്ക് പരിധിയിലെ റിസോഴ്‌സ് പേഴ്‌സണ്‍ ആയ അധ്യാപകരെ അനുമോദിച്ചു. 80ല്‍പരം അധ്യാപകര്‍ പങ്കെടുത്തു. അനുമോദനം എസ്.എ.ആര്‍.ബി.ടി.എം കോളേജ് പ്രിന്‍സിപ്പല്‍ സി.വി.ഷാജി ഉദ്ഘാടനം ചെയ്തു. ബി.പി.സി വികാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ദീപ്തി.ഇ.പി മുഖ്യാതിഥിയായി. നഗരസഭ ക്ഷേമകാര്യ ചെയര്‍മാന്‍ ഷിജു ഭിന്നശേഷിക്കാര്‍ക്കായുള്ള സര്‍ഗ്ഗജാലകം പരിപാടിയുടെ പരിശീലകന്‍ ബിജുവിന്
കൊയിലാണ്ടി സ്വദേശിയുടെ ബ്രേസ് ലറ്റ് മണിയൂരില്‍ നിന്നും തിക്കോടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി
കൊയിലാണ്ടി: അരങ്ങാടത്ത് സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ് ലറ്റ് മണിയൂരില്‍ നിന്നും തിക്കോടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. ഇന്ന് മണിയൂര്‍ പഞ്ചായത്തില്‍ സര്‍വ്വേ ജോലിക്കായി പോകവെ തുറശ്ശേരിക്കടവ് പാലം, കുന്നത്തുകര, മുതുവന സ്‌കൂള്‍, കുറുന്തോടി, മണിയൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരം, കീഴൂര്‍, പെരുമാള്‍പുരം, തിക്കോടി തുടങ്ങിയ സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ 9061992333, 9745218645, 8078940191 ഈ നമ്പറില്‍ അറിയിക്കുക.
വയോജനങ്ങള്‍ക്ക് ആശുപത്രികളിലും ബസ്സുകളിലും പരിഗണന വേണം; ആവശ്യമുയര്‍ത്തി കൊയിലാണ്ടിയിലെ സീനിയര്‍ സിറ്റിസണ്‍സ് ഫോറം
കൊയിലാണ്ടി: വയോജനങ്ങള്‍ക്ക്, ആശുപത്രികളിലും, ബസ്സുകളിലും പരിഗണന ലഭിക്കണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജനറള്‍ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം കെ.ബാലകൃഷ്ന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ടി.പി. രാഘവന്‍, സോമന്‍ ചാലില്‍, ഇ.അശോകന്‍, എ.കെ.ദാമോദരന്‍ നായര്‍, കെ.സുകുമാരന്‍ മാസ്റ്റര്‍, വി.എം.രാഘവന്‍ മാസ്റ്റര്‍, എം.പ്രമസുധ, വി.എം.കുസുമലത, ഇ.വി.പൊന്നമ്മ, ഓടൂര്‍ പ്രകാശ് സംസാരിച്ചു.
കുണ്ടുംകുഴിയും നിറഞ്ഞ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍-ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡ്; മണ്ണിട്ട് നികത്തി ഓട്ടോ തൊഴിലാളികള്‍
കൊയിലാണ്ടി: കുഴികളാല്‍ യാത്രാബുദ്ധിമുട്ട് നേരിടുന്ന കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍- റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്തി ഓട്ടോ തൊഴിലാളികള്‍. നിരവധി കുണ്ടും കുഴികളുമായി ഈ റോഡിലൂടെ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. മഴ പെയ്താല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് റോഡ് ഏതാണെന്ന് മനസ്സിലാവാത്ത സ്ഥിതിയും കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയുമായിരുന്നു. റോഡിന് സമീപം ഓട