Category: കൊയിലാണ്ടി

Total 8807 Posts

ഇനി ആഘോഷങ്ങളുടെ നാളുകള്‍; തണ്ണിം മുഖം ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോല്‍സവത്തിന് കൊടിയേറി

കൊയിലാണ്ടി: തണ്ണിം മുഖം ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോല്‍സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറിയത്. മഹോത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 20 ന് രാത്രി 7 മണിക്ക് ആദ്ധ്യാത്മിക പ്രഭാഷണം, 21 ന് വൈകീട്ട് 6.30 ന് തായമ്പക, 22 ന് തായമ്പക, 23 ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം

എട്ട് ടീമുകള്‍, തീപാറും പോരാട്ടം; ടീച്ചേഴ്‌സ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കൊയിലാണ്ടി സ്റ്റേഡിയത്തില്‍

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ടീച്ചേര്‍സ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ മത്സരങ്ങള്‍ ഡിസംബര്‍ 21, 22 തിയ്യതികള്‍ നടക്കും. കൊയിലാണ്ടിയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എട്ട് ടീമുകളിലായി നൂറോളം അധ്യാപര്‍ അണിനിരക്കുന്ന പ്രീമിയര്‍ ലീഗിന്റെ ഓക്ഷന്‍ കഴിഞ്ഞ മാസം തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

കൊയിലാണ്ടി തണല്‍ ധനസമാഹരണത്തിനായി പണംപയറ്റ് നടത്തുന്നു; ഡിസംബര്‍ 20ന് കൊയിലാണ്ടിയിലും ജനുവരി അഞ്ചിന് കൊല്ലത്തും പെരുവട്ടൂരും ജനകീയ പങ്കാളിത്തത്തോടെ ധനസമാഹരണം

കൊയിലാണ്ടി: പ്രയാസമനുഭവിക്കുന്ന വൃക്കരോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് സൗകര്യമൊരുക്കുന്ന കൊയിലാണ്ടി തണല്‍ ധനസമാഹരണത്തിനായി പണംപയറ്റ് നടത്തുന്നു. ഡിസംബര്‍ 20ന് കൊയിലാണ്ടിയിലും ജനുവരി അഞ്ചിന് കൊല്ലത്തും പെരുവട്ടൂരിലും ജനകീയ പങ്കാളിത്തത്തോടെ പണംപയറ്റ് ചടങ്ങുകള്‍ നടത്തുന്നതിന് ഒരുക്കങ്ങള്‍ നടക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊയിലാണ്ടി ട്രാഫിക്ക് പൊലീസ് സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ പ്രതിദിനം രണ്ട്

കരുമലയില്‍ ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

ബാലുശ്ശേരി: കരുമലയില്‍ ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനം കരുമല താഴെ ക്ഷേത്രത്തിന്റെ മതിലില്‍ ഇടിച്ചു. ഇരിട്ടി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്നു ഇന്നോവ. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

കോമത്തുകരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചുള്ള അപകടം; പരിക്കേറ്റത് ഇരുപതോളം പേര്‍ക്ക്, മൂന്നുപേർക്ക് സാരമായ പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി കോമത്തുകരയില്‍ ബസ്സും പിക്കപ്പ് വാനും കുട്ടിയിടിച്ചുള്ള അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ പരിക്ക് സാരമാണ്. രമേശന്‍, ഷീല, നൗഷാദ്, പ്രേംരാജ്, നിത, സ്‌നേഹ, ഷിജു, നുംസീറ, സിന്ധു, നൗഷിദ, അനുശ്രീ, അനുപമ, സുബൈദ, കറുപ്പന്‍, പെരിയസ്വാമി, അലോജ്, മനോജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും വിദഗ്ദ ചികിത്സയ്ക്കായി

പന്തലായനി ബി.ആര്‍.സിയും ചെങ്ങോട്ടുകാവ് ആയുര്‍വേദ ഡിസ്‌പെന്‍സറിയും മുന്‍കൈയെടുത്തു; ചേലിയ യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി യോഗ പരിശീലനം

കൊയിലാണ്ടി: പന്തലായനി ബി.ആര്‍.സിയും ചെങ്ങോട്ടുകാവ് ആയുര്‍വേദ ഡിസ്പന്‍സറിയും സംയുക്തമായി കുട്ടികള്‍ക്കായി യോഗ പരിശീലനം ആരംഭിച്ചു. ചേലിയ യു.പി. സ്‌കൂളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ 40 കുട്ടികള്‍ക്കാണ് യോഗ പരിശീലനം നല്‍കിയത്. ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ബിന്ദു മുതിരക്കണ്ടത്തില്‍ അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ഷുക്കൂര്‍, ട്രെയിനര്‍ വികാസ്,

കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30 തോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയില്‍ നിന്നും താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ത്തിക   ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ബസ്സ് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു. വലതും വശത്തെ റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പിക്കപ്പ് വാനിനെ വെട്ടിച്ച് ഒഴുവാക്കുന്നതിനിടയിൽനിയന്ത്രണം വിട്ട് മതിലില്‍

പൂക്കാട് കലാലയം സുവര്‍ണ്ണ ജൂബിലി ആഘോഷം; ശില്പ ചുമര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു

ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശില്പ ചുവര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കലാലയം ആര്‍ട്ടിസ്റ്റ് ബിജു കലാലയത്തിന്റെ നേതൃത്വത്തിലാണ് ശില്പ ചുമര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് .യു .കെ രാഘവന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വച്ച് ഡോ. എം.കെ കൃപാല്‍ ശില്പ മതില്‍ സമര്‍പ്പിച്ചു. ആര്‍ട്ടിസ്റ്റ് ബിജുവിനെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ശിവദാസ്

കൊയിലാണ്ടി നോര്‍ത്ത് , സൗത്ത് സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സൗത്ത് സെക്ഷനുകളില്‍ വരുന്ന വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. നോര്‍ത്ത് സെക്ഷനില്‍ സ്പ്രസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ പുളിയഞ്ചേരി ഹെല്‍ത്ത് സെന്റര്‍ ഭാഗങ്ങളില്‍ രാവിലെ ഏഴ് മുതല്‍ 11 മണിവരെയും അട്ടവയല്‍ ഭാഗങ്ങളില്‍ രാവിലെ 11 മണിമുതല്‍ മൂന്നുമണിവരെയും വൈദ്യുതി വിതരണം തടസപ്പെടും. പാച്ചിപ്പാലം, ചെറിയാല, അമ്പ്രമോളി ട്രാന്‍സ്‌ഫോമറുകളില്‍ ഉച്ചയ്ക്ക് ഒരു മണിമുതല്‍

കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; അഡ്വ. പി.പ്രമോദിന് അട്ടിമറി വിജയം

കൊയിലാണ്ടി: കൊയിലാണ്ടി ബാര്‍ അസോസിയേഷനിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വക്കേറ്റ് പി.പ്രമോദ്  22 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം നേടി. 119 വോട്ടുകള്‍ പോള്‍ ചെയ്തത്. പ്രമോദ് കുമാറിന് 70 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അഡ്വക്കേറ്റ് ലക്ഷ്മി ഭായിക്ക് 48 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. അഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അഡ്വ.അമല്‍ കൃഷ്ണ