Category: കൊയിലാണ്ടി
സ്‌കൂളിനെ വാനോളമുയര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ അനുമോദനം; വിവിധ കലാകായികമേളയില്‍, പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂള്‍
ചെങ്ങോട്ടുകാവ്: വിവിധ കലാകായികമേളയില്‍, പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂള്‍. അനുമോദന സമ്മേളനം ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ കലാമേളയിലും, ശാസ്ത മേളയിലും, സംസ്‌കൃതോത്സവത്തിലും, സ്‌കൂള്‍ കലാമേളയിലും, എല്‍.എസ്.എസ്, യു.എസ്.എസ്, ജേതാക്കളെയും മറ്റ് വൃത്യസ്ത മേഖലയില്‍ വിജയം കൈവരിച്ചവരെയും ചടങ്ങില്‍ ആദരിച്ചു. ഹെഡ് മിസ്ട്രസ്സ്
ബി.ആര്‍ അംബേദ്ക്കറെ അപമാനിച്ച അമിത്ഷായെ കേന്ദ്ര മന്ത്രി സഭയില്‍ നിന്നും പുറത്താക്കുക; കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി കോണ്‍ഗ്രസ്
കൊയിലാണ്ടി: ഡോക്ടര്‍ ബി.ആര്‍ അംബേദ്കരെ അപമാനിച്ച അമിത്ഷായെ കേന്ദ്ര മന്ത്രി സഭയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് എന്‍. മുരളീധരന്‍, രാജേഷ് കീഴരിയൂര്‍, വി. സുരേന്ദ്രന്‍, നടേരി ഭാസ്‌കരന്‍, ചെറുവക്കാട്ട് രാമന്‍, മനോജ് പയറ്റ് സവളപ്പില്‍, കെ.പി വിനോദ്കുമാര്‍, രജീഷ് വേങ്ങളത് കണ്ടി,
കൊയിലാണ്ടി ഗവണ്‍മെന്റ് ഐ.ടി.ഐ ഇലക്ഷന്‍; മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐയ്ക്ക് ഉജ്ജ്വല വിജയം
കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് ഐ.ടി.ഐ ഇലക്ഷനില്‍ മുഴുവന്‍ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ ആറ് സീറ്റുകളിലാണ് എസ്.എഫ്.ഐ വിജയിച്ചിരിക്കുന്നത്. കെ.എസ്.യു, എ.ബി.വി.പി ആയിരുന്നു മത്സരിച്ചിരുന്ന മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍. ചെയര്‍മാന്‍: വൈഷ്ണവ് നന്ദ് ജനറല്‍ സെക്രട്ടറി: അതുല്‍ദാസ് എം.കെ. ജനറല്‍ ക്യാപ്റ്റന്‍: ആദര്‍ശ്.കെ. സെക്രട്ടറി കള്‍ച്ച്യുറല്‍ അഫയര്‍സ്: അഭിജിത്ത്. ബി. കൗണ്‍സിലര്‍(KSITC): ഫാരിസ്
അരിക്കുളം മുതുകുന്ന് മലയിലെ മണ്ണെടുപ്പ്; വീണ്ടും പ്രതിഷേധവുമായി നാട്ടുകാരുടെ വന്‍ സന്നാഹം, ഒടുവില്‍ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം
അരിക്കുളം: അരിക്കുളം – നൊച്ചാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന മുതുകുന്ന് മലയിലെ മണ്ണെടുപ്പ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ മേപ്പയ്യൂര്‍ പോലീസും നാട്ടുകാരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. മാത്രമല്ല ഇന്ന് ഉച്ചയ്ക്ക് ശേഷം ജില്ലാ കലക്ടറുമായി നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ പട്ടേരിക്കണ്ടി, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍, വിവിധ
400 അടി നീളത്തില്‍ അണ്ടര്‍ വാട്ടര്‍ ടണല്‍, സാഹസികര്‍ക്കായി ഓള്‍ ടെറൈന്‍ വെഹിക്കിള്‍സ്; ഇരിങ്ങൽ സർഗാലയ അന്താരാഷ്ട്ര കരകൗശല മേള ഇന്ന് മുതല്‍
ഇരിങ്ങല്‍: പന്ത്രണ്ടാമത് അന്താരാഷ്ട്ര കരകൗശലമേളയ്ക്ക് ഇരിങ്ങല്‍ സര്‍ഗാലയില്‍ ഇന്ന് തുടക്കമാവും. പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നും, ഇരുപത്തിനാല് സംസ്ഥാനങ്ങളിൽ നിന്നുമായി മുന്നൂറിൽ പരം കലാകാരന്മാരും, ഇരുന്നൂറ് ക്രാഫ്റ്റ് ഹബ്ബുകളും ഉൾകൊള്ളുന്ന പ്രത്യേകം തയ്യാറാക്കിയ ക്രാഫ്റ്റ് തീം വില്ലേജുകൾ, തെയ്യം, ഹാൻഡ്‌ലൂം, ടെറാകോട്ട, സ്‌പൈസസ്, വുഡ് കാർവിങ്, മുള, കളരി, അറബിക്ക് കാലിഗ്രഫി എന്നിവയുടെ സർഗാത്മക സൃഷ്ടികളും ജനുവരി
കേരളമാകെ ശ്രദ്ധിക്കപ്പെട്ട അമേച്വര്‍ നാടക പ്രസ്ഥാനം; സുവര്‍ണജൂബിലി ആഘോഷ നിറവില്‍ കൊയിലാണ്ടി റെഡ് കർട്ടൻ കലാസമിതി
കൊയിലാണ്ടി: കൊയിലാണ്ടിയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന റെഡ് കർട്ടൻ കലാസമിതി സുവര്‍ണജൂബിലിയുടെ നിറവില്‍. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികള്‍ക്കും കായലാട്ട് രവീന്ദ്രൻ കെ.പി.എ.സിയുടെ പന്ത്രണ്ടാം അനുസ്മരണവും ഡിസംബർ 23ന് കൊയിലാണ്ടിയിൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. സുവർണ്ണജൂബിലി ആഘോഷ വേളയിൽ പഴയകാല പ്രവർത്തകരുടെ ഒത്തുചേരൽ, വൈവിധ്യമാർന്ന സാംസ്‌കാരിക
ദേശീയപാത നിര്‍മ്മാണം സഞ്ചാര സ്വാതന്ത്ര്യം തടയുന്നു; ജനങ്ങളുടെ പ്രയാസങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ ഒപ്പ് ശേഖരണവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
ചേമഞ്ചേരി: തിരുവങ്ങൂരിൽ ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായുള്ള അശാസ്ത്രീയ നിർമാണ പ്രവൃത്തിക്കെതിരെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്‌തീൻ കോയ തിരുവങ്ങൂർ അങ്ങാടിയിൽ നടത്തിയ ഉപവാസ സമരത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണം നടത്തി. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി മൊയ്‌ദീൻ കോയയുടെ സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ടി.കെ ജനാർദ്ദനൻ
കള്ളക്കടല്‍ പ്രതിഭാസം: നന്തി മുത്തായം കടപ്പുറത്ത് ഫൈബര്‍ വള്ളവും എന്‍ജിനും തകര്‍ന്നു
നന്തി: മുത്തായം കടപ്പുറത്ത് കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഫൈബര്‍ വള്ളവും എന്‍ജിനും തകര്‍ന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുത്തായം കോളനിയിലെ ഷംസുവിന്റെ ഫൈബര്‍ വള്ളവും എന്‍ജിനുമാണ് തകര്‍ന്നത്. കരയില്‍ കയറ്റി വച്ചിരുന്ന ടി.പി മറിയാസ് എന്ന വള്ളവും എന്‍ജിനും പാറയില്‍ തട്ടി തകര്‍ന്നിട്ടുണ്ട്. താഴെ പുത്തലത്ത് സാലിയുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന്
കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും പാലക്കുളത്തേയ്ക്കുള്ള യാത്രയ്ക്കിടെ പാലക്കുളം സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: ഹാര്‍ബറില്‍ നിന്നും പാലക്കുളത്തേയ്ക്കുള്ള യാത്രയ്ക്കിടെ പാലക്കുളം സ്വദേശിയുടെ പണം നഷ്ടപ്പെട്ടതായി പരാതി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ പരാതിക്കാരന്‍ ഹാര്‍ബറില്‍ നിന്നും പാലക്കുളത്തേയ്ക്ക് ബൈക്കില്‍ സഞ്ചരിച്ചിരുന്നു. 2500 രൂപയാണ് നഷ്ടമായിരിക്കുന്നത്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടു്തതിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 7025013915.
സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കാനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം; ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ സമ്മേളനം
ചേമഞ്ചേരി: പ്രൈമറി കോപ്പറേറ്റീവ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ചേമഞ്ചേരിയില്‍ വെച്ച് നടന്നു.േചമഞ്ചേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കി കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കാനുള്ള നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ.ജിസി പ്രശാന്ത്കുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മനയത്ത്