Category: മേപ്പയ്യൂര്‍
പനി ബാധിച്ച് ചികിത്സ തേടിയെത്തിയ ഇരിങ്ങത്ത് സ്വദേശിനി മരിച്ച സംഭവം; മേപ്പയ്യൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ ആരോപണവുമായി കുടുംബം, പൊലീസിനും മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും പരാതി
മേപ്പയ്യൂര്‍: ഇരിങ്ങത്ത് സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് മേപ്പയ്യൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. സ്വകാര്യ ക്ലിനിക്കിലെ ചികിത്സാ പിഴവ് കാരണമാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഡിഎംഒ ,ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരിങ്ങത്ത് പുളിയുള്ളതില്‍ താമസിക്കും അട്ടച്ചാലില്‍
ചളി തെറിച്ചതില്‍ പ്രകോപിതനായി കുട്ടികളെ മര്‍ദിച്ചു; ചെറുവണ്ണൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ ജീവനക്കാരനെതിരെ വ്യാപക പ്രതിഷേധം, കേസെടുത്ത് പോലീസ്
പേരാമ്പ്ര: ചെറുവണ്ണൂര്‍ ഗവ.ഹൈസ്‌ക്കൂള്‍ ജീവനക്കാരന്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു. സ്‌ക്കൂളിലെ സ്വീപ്പര്‍ ഇരിങ്ങത്ത് സ്വദേശി അഷ്‌റഫ് ആണ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മേപ്പയൂര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ഫുട്‌ബോള്‍ കളിക്കുകയായിരുന്ന യുപി ക്ലാസിലെ രണ്ട് കുട്ടികളെയാണ് ഇയാള്‍ മര്‍ദ്ദിച്ചത്. കളിക്കിടെ പന്ത് ചെളിയില്‍ വീണ്
വയനാടിന് ഒരു കൈത്താങ്ങ്; ബിരിയാണി ചലഞ്ചുമായി മേപ്പയ്യൂർ ജിവിഎച്ച്എസ് സ്‌ക്കൂളിലെ എൻഎസ്എസ് യൂണിറ്റ്
മേപ്പയ്യൂർ: വയനാട് ഉരുള്‍പൊട്ടലില്‍ വീടും സമ്പാദ്യവും നഷ്ടപ്പെട്ടവർക്കായി എൻഎസ്എസ് നിർമ്മിച്ചു നൽകുന്ന 150 വീടുകൾക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ജിവിഎച്ച്എസ് മേപ്പയൂരിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ബിജു യു പ്രിൻസിപ്പാളിൽ നിന്നും ബിരിയാണി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബിരിയാണിയുടെ ആദ്യ വില്‍പന രക്ഷാകർതൃ പ്രതിനിധി അബ്ദുറഹീം വളണ്ടിയര്‍
ഇരുപതോളം പേര്‍ക്ക് സെലക്ഷന്‍, നിരവധി പേര്‍ ചുരുക്കപ്പട്ടികയില്‍; ഉദ്യോഗാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങളൊരുക്കി മേപ്പയൂരിലെ തൊഴില്‍മേള
മേപ്പയൂര്‍: കുടുംബശ്രീ ജില്ലാ മിഷന്‍ മേലടി ബ്ലോക്കിന്റെ ആഭിമുഖ്യത്തില്‍ മേപ്പയൂരില്‍ തൊഴില്‍മേള സംഘടിപ്പിച്ചു. സലഫി ഐടിഐ ക്യാമ്പസില്‍ സംഘടിപ്പിച്ച മേള മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസന്ന, മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
എട്ട് വർഷം കഴിഞ്ഞിട്ടും മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം എങ്ങുമെത്തിയില്ല; പ്രതിഷേധം ശക്തം, സെപ്തംബര്‍ 2ന് പേരാമ്പ്ര എംഎൽഎ ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്
മേപ്പയൂർ: ഒന്നാം പിണറായി സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച മേപ്പയൂർ – നെല്ല്യാടി – കൊല്ലം റോഡിൻ്റെ വികസനം എട്ട് വർഷം കഴിഞ്ഞിട്ടും പ്രാരംഭ പ്രവൃത്തി പോലും നടക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ടി.പി രാമകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് സെപ്തംബര്‍ 2ന് മാർച്ച് നടത്തും. മേപ്പയൂർ, കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റികൾ ചേർന്നാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
12000ത്തോളം രൂപയടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടി; ഉടമയെ തേടിപ്പിടിച്ച് തിരികെ ഏല്‍പ്പിച്ച് കീഴരിയൂര്‍ സ്വദേശി
കീഴരിയൂർ: കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകി യുവാവ് മാതൃകയായി. ഈന്തംകണ്ടി രജീവൻ ആണ് കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നൽകിയത്. കഴിഞ്ഞ ദിവസം നെല്ല്യാടി പാലത്തിലൂടെ പോകുമ്പോഴാണ് റോഡില്‍ വീണു കിടക്കുന്ന നിലയില്‍ പേഴ്‌സ് കണ്ടത്. ഉടന്‍ തന്നെ പേഴ്‌സ് എടുത്ത് പരിശോധിച്ചു. 12000ത്തോളം രൂപയും രണ്ട് എടിഎം കാര്‍ഡുമായിരുന്നു
വയനാടിനായി മേപ്പയ്യൂരിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കിയത് അഞ്ച് ലക്ഷത്തിലേറെ രൂപ; ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയ്ക്ക് കൈമാറി
മേപ്പയൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഭൂരിതാശ്വാസനിധിയിലേക്ക് മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും സമാഹരിച്ച തുക ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഏറ്റുവാങ്ങി. തൊഴിലുറവ് തൊഴിലാളികള്‍ 534190 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. പഞ്ചായത്തിലെ എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ 276054 രൂപയും, കുടുംബശ്രീ അംഗങ്ങള്‍ 212580 രൂപയും, ഹരിതകര്‍മ്മസേന അംഗങ്ങള്‍ 16500 രൂപയും കാര്‍ഷിക കര്‍മ്മ
കീഴരിയൂര്‍ സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെ കാണാനില്ലെന്ന് പരാതി. കീഴരിയൂര്‍ കുഴിച്ചാല്‍ ആദില്‍ നൂറിനെയാണ് ഇന്ന് (25-8-24) ഉച്ചയ്ക്ക് ശേഷം കാണാതായത്. രാവിലെ വീട്ടില്‍ നിന്നും മേപ്പയ്യൂരിലെ ട്യൂഷന്‍ സെന്ററിലേക്ക് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ട്യൂഷന്‍ സെന്ററിലും എത്തിയിട്ടില്ലെന്ന് വിവരം ലഭിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തുടര്‍ന്ന്
തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ വിശകലനം ചെയ്യുന്നതിനായി കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ തൊഴിലുറപ്പ് സൈറ്റുകള്‍ സന്ദര്‍ശിച്ച് കളക്ടര്‍
കീഴരിയൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തികള്‍ വിശകലനം ചെയ്യുന്നതിനായി കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ തൊഴിലുറപ്പ് സൈറ്റുകള്‍ സന്ദര്‍ശിച്ച് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. കളക്ടറോടൊപ്പം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കോഴിക്കോട് ജില്ല ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.കെ രജികുമാര്‍ അടങ്ങിയ സംഘവും വിവിധ പ്രവര്‍ത്തി സൈറ്റുകള്‍ സന്ദര്‍ശിച്ചു. മേലടി ബ്ലോക്ക്
മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പിടിഎ സ്ഥാനവും അംഗത്വവും രാജിവെച്ചു; തെരഞ്ഞെടുപ്പ് നടന്നത് നടപടിക്രമങ്ങള്‍ പാലിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍
മേപ്പയൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തര്‍ക്കവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പിടിഎയിലെ സ്ഥാനങ്ങള്‍ യുഡിഎഫ് അംഗങ്ങള്‍ രാജിവെച്ചു. ഇടതുപക്ഷ സംഘടനയില്‍പെട്ട അധ്യാപകര്‍ സ്‌കൂള്‍ അധികൃതരെ സ്വാധീനിച്ച് വിദ്യാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ജയം അട്ടിമറിച്ചു എന്നരോപിച്ചാണ് രാജി. പുതുക്കുളങ്ങര സുധാകരന്‍ എസ്എംസി ചെയര്‍മാന്‍ സ്ഥാനവും എടയിലാട്ട് ഉണ്ണിക്കൃഷ്ണന്‍, മോഹനന്‍ പറമ്പത്ത്, എം.എം.അഷറഫ്, രാജേഷ് കുനിയത്ത്,