Category: മേപ്പയ്യൂര്‍
തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തിവെക്കുക; പ്രതിഷേധം ശക്തമാകുന്നു, സിപിഎമ്മിന്റെ അനിശ്ചിതകാല റിലേ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്
കീഴരിയൂര്‍: തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട് തങ്കമലയില്‍ നടക്കുന്ന അനിശ്ചിതകാല റിലേ നിരാഹാരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ പി ബാബുരാജ്. സിപിഎം പയ്യോളി ഏരിയാ സെക്രട്ടറി എം.പി ഷിബു, ഏരിയാ കമ്മിറ്റി അംഗം കെ.ജീവാനന്ദൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം: ക്വാറിക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യണം; ആഗസ്റ്റ് 22ന് ജനപക്ഷ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ്
കീഴരിയൂർ: കീഴരിയൂർ പഞ്ചായത്തിലെ വടക്കുംമുറിയിലെ നുറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണയായി തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം മാറിയ സാഹചര്യത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ക്വാറിക്ക് നൽകിയ ലൈസൻസ് പഞ്ചായത്ത് തന്നെ അടിയന്തരമായി റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത്. പ്രതിഷേധത്തിന്റെ ഭാഗമായി ആഗസ്റ്റ് 22ന് കാലത്ത് 10മണി മുതൽ രാത്രി 10മണി വരെ യുഡിഎഫ്
കൃഷി ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മേപ്പയൂര്‍ പഞ്ചായത്ത് കൃഷി ഓഫീസര്‍ ഡോക്ടര്‍ ആര്.എ അപര്‍ണ്ണയെ അനുമോദിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും കൃഷി ശാസ്ത്രത്തില്‍ അഗ്രോണമി വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടിയ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ഡോക്ടര്‍ ആര്.എ അപര്‍ണ്ണയെ അനുമോദിച്ച് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത്. അനുമോദിച്ചു ടി.പി രാമകൃഷ്ണന് എംഎല്‍എ പഞ്ചായത്തിന്റെ ഉപഹാരം സമര്‍പ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, വികസന
സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്
മേപ്പയൂര്‍ : സൗജന്യ നേത്രപരിശോധനയും, തിമിരരോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. 15ാം വാര്‍ഡ് വികസന സമിതിയുടെയും സൈമണ്‍ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന് ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് മഞ്ഞക്കുളം നാരായണന് അധ്യക്ഷത വഹിച്ചു. ബാബു. കെ.കെ, നിബിത ടി,
മേപ്പയൂരിൽ ഡി.വൈ.എഫ്.ഐ – യു.ഡി.എഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്, പോലീസ് ലാത്തിവീശി
മേപ്പയ്യൂർ: മേപ്പയൂരിൽ ഡി.വൈ.എഫ്.ഐ – യു.ഡി.വൈ.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സി.പി.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മറ്റി അംഗം എസി അനൂപ്, ഡി.വൈ.എഫ്.ഐ സൗത്ത് മേഖലാ സെക്രട്ടറി അമൽ ആസാദ്, ധനേഷ്.സി.കെ, അരുൺ ജിദേവ് കെ.എസ്.യുവിന്റെ ജില്ലാ സെക്രട്ടറി ആദില്‍ മുടിയോത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അജ്നാസ് തുടങ്ങി നിരധി പേർക്ക് പരുക്കേറ്റു. പ്രവർത്തകരെ
കാര്‍ഷിക അറിവുകള്‍ നേടാന്‍ ‘കതിര്’ മൊബൈല്‍ ആപ്പ്; കര്‍ഷരെ പൊന്നാടയണിയിച്ച് ആദരിക്കല്‍, കര്‍ഷകദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത്
മേപ്പയൂര്‍: വിവിധ പരിപാടികളോടെ കര്‍ഷകദിനം ആചരിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ചടങ്ങില്‍ നിരവധി കര്‍ഷകരെയും ആദരിച്ചു. കര്‍ഷകദിന പരിപാടികള്‍ പേരാമ്പ്ര നിയോജക മണ്ഡലം എം.എല്‍.എ ടി.പി രാമകൃഷ്ണന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ജീവനക്കാരുടെ ഇടപെടലുകള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും മാതൃകാപരമായ കാഴ്ച ഓരോ കൃഷിഭവനും കാഴ്ച
കനാലില്‍ മാലിന്യം തള്ളിയ സംഭവം; കൊയിലാണ്ടിയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രി ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെടുംപൊയിലില്‍ കനാലില്‍ അജൈവ മാലിന്യം തള്ളിയ സംഭവത്തില്‍ കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നോട്ടീസ്. ഒരുലക്ഷം രൂപ പിഴയായി അടക്കണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നെടുംപൊയില്‍ കനാലിനും പരിസര പ്രദേശങ്ങൡലുമായാണ് മാലിന്യങ്ങള്‍ തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചാക്കുകള്‍ അഴിച്ച് നടത്തിയ
മേപ്പയ്യൂര്‍ നെടുംപൊയില്‍ കനാലില്‍ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രി മാലിന്യം തള്ളി; നടപടിയുമായി പഞ്ചായത്ത്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നെടുംപൊയിലില്‍ കനാലില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രി മാലിന്യം തള്ളി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സംഭവം. പ്രദേശത്തും കനാലിലും ചാക്കുകണക്കിന് മാലിന്യമാണ് തള്ളിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചാക്കുകള്‍ അഴിച്ച് നടത്തിയ പരിശോധനയില്‍ കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആുപത്രിയായ സഹ്യയില്‍ നിന്നുള്ള ബില്ലുകളും മറ്റും അടങ്ങുന്നത് കണ്ടെത്തിയെന്ന് വാര്‍ഡ് മെമ്പര്‍
‘തങ്കമലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കുക’; അനിശ്ചിതകാല സമരത്തിനൊരുങ്ങി സിപിഎം, ആഗസ്ത് 14ന് കീഴരിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച്
കീഴരിയൂര്‍: തങ്കമലയിലെ അശാസ്ത്രീയ ഖനനത്തിനെതിരെ അനശ്ചിതകാല സമരത്തിനൊരുങ്ങി സിപിഐ (എം). ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 14ന് വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കീഴരിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കീഴരിയൂര്‍, നമ്പ്രത്ത്കര, ഇരിങ്ങത്ത്, തുറയൂര്‍ എന്നീ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ച് സിപിഐ (എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രന് മാഷ് ഉദ്ഘാടനം
മേപ്പയൂർ ചാവട്ട് കുറുപ്പിന്നകണ്ടി ഹലീമ ഉമ്മ അന്തരിച്ചു
മേപ്പയൂർ: ചാവട്ട് കുറുപ്പിന്നകണ്ടി ഹലീമ ഉമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചട്ടംവെളളി മൂസ്സ. മക്കൾ: ഖദീജ, കുഞ്ഞാമി, അബ്ദുള്ള, അയിശു, പരേതനായ മൊയ്തീൻ. മരുമക്കൾ: കുഞ്ഞാമി, നഫീസ, പരേതരായ മൂസ്സ നീലഞ്ചേരിക്കണ്ടി, സൂപ്പി അമ്മാംപൊയിൽ. മയ്യത്ത് നിസ്ക്കാരം: രാത്രി 8 മണിക്ക് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.