Category: മേപ്പയ്യൂര്‍

Total 518 Posts

വിളയാട്ടൂരിലെ കുലുപ്പമലോല്‍ ഗോപാലന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ കുലുപ്പമലോല്‍ ഗോപാലന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: കല്ല്യാണി. മകന്‍: ചന്ദ്രന്‍. മരുമകള്‍: സുശീല. സഹോദരങ്ങള്‍: പരേതരായ ശേഖരന്‍, കുമാരന്‍.

ആനപ്പാറ ക്വാറിയും സമര കേന്ദ്രവും മുസ്ലിം ലീഗ് സംഘം സന്ദർശിച്ചു; സാറ്റലൈറ്റ് സർവ്വേ നടത്തണമെന്ന് ആവശ്യം

മേപ്പയ്യൂർ: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ കരിങ്കൽ ക്വാറിയിലെ ഖനനവുമായി ബന്ധപ്പെട്ട് പരിസരവാസികൾക്കുള്ള ആശങ്ക അകറ്റുന്നതിന് വേണ്ടി സാറ്റലൈറ്റ് സർവ്വേ നടത്താൻ റവന്യൂമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. ക്വാറിയിലെ ഖനനം സമീപത്തെ വീടുകൾക്കും ജനങ്ങൾക്കും ഭീഷണിയായായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ക്വാറി സ്ഥിരമായി അടച്ചുപൂട്ടാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമുക്തഭടനായ വിളയാട്ടൂർ പരപ്പിൽ കുഞ്ഞിക്കേളുക്കുറുപ്പ് അന്തരിച്ചു

മേപ്പയ്യൂർ: വിമുക്തഭടനായ വിളയാട്ടൂർ പരപ്പിൽ കുഞ്ഞിക്കേളുക്കുറുപ്പ് അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. പരേതരായ വിമുക്ത ഭടൻ ഉണ്ണിക്കുട്ടിക്കുറുപ്പിൻ്റെയും പരപ്പിൽ ഉമ്മമ്മയുടെയും മകനാണ്. ഭാര്യ: ലീല. മക്കൾ: പുഷ്പ (വെറ്റിനറി ഡിസ്പൻസറി, കീഴരിയൂർ), നിഷ, നിഷീജ് (സിഗ്നൽ ടെക്നീഷ്യൻ, സതേൺ റെയിൽവേ), നിഷാന്ത്. മരുമക്കൾ: അശോകൻ, സജിത്ത്, പ്രജിത, (സീനിയർ ക്ലർക്ക്, മുൻസീഫ് കോടതി വടകര). സഹോദരൻ: സദാനന്ദൻ.

സുവര്‍ണ്ണാവസരം, ആധാരത്തില്‍ വില കുറച്ച് കാണിച്ചതിന് നടപടി നേരിടുന്നവര്‍ക്ക് മേപ്പയ്യൂരില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ അദാലത്ത്

മേപ്പയ്യൂര്‍: ആധാരത്തില്‍ വില കുറച്ച് കാണിച്ചതിന് നടപടി നേരിടുന്നവര്‍ക്കായി മേപ്പയ്യൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് നടത്തുന്നു. അടക്കേണ്ട തുകയുടെ 30% മാത്രം ഈടാക്കി ഇത്തരം കേസുകള്‍ തീര്‍പ്പാക്കുമെന്ന് മേപ്പയ്യൂര്‍ സബ്ബ് രജിസ്ട്രാര്‍ എന്‍.നിതേഷ് അറിയിച്ചു.   ഫെബ്രുവരി 8 ന് വൈകിട്ട് 5 മണി വരെയാണ് അദാലത്ത്. ഈ അവസരം പ്രയോജനപ്പെടുത്തി അണ്ടര്‍ വാലുവേഷന്‍

വിളയാട്ടൂർ കുട്ടിച്ചാത്തൻകണ്ടി ക്ഷേത്രോത്സവം കൊടിയേറി

മേപ്പയ്യൂർ: വിളയാട്ടൂർ കുട്ടിച്ചാത്തൻകണ്ടി ക്ഷേത്രോത്സവം കൊടിയേറി.തന്ത്രി എടക്കൈപ്പുറത്തില്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.എം. രാജൻ ,വൈസ്. പ്രസിഡന്റ് എൻ. ബിജു, സെക്രട്ടറി പി. ശശിധരൻ, നാരായണൻ കിടാവ്, പി.കെ. നാരായണൻ, പി.എം. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 25- ന് നക്ഷത്ര വൃക്ഷപൂജ, നട്ടത്തിറ എന്നിവയും 26- ന് ഇളനീർക്കുലവരവുകളും 1001

മേപ്പയ്യൂർ, ചെറുവണ്ണൂർ ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നയാളെ അറസ്റ്റ് ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ ഭാഗങ്ങളിൽ വ്യാപകമായി അനധികൃത മദ്യവിൽപ്പന നടത്തുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സണ്ണി എന്നറിയപ്പെടുന്ന സതീഷ് ബാബുവിനെയാണ് മേപ്പയ്യൂർ പൊലീസ് പിടികൂടിയത്. മേപ്പയ്യൂരിൽ വച്ച് മദ്യവിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. KL-77-A-8113 എന്ന നമ്പറിലുള്ള വണ്ടിയിലാണ് ഇയാൾ മദ്യവുമായി വിൽപ്പനയ്ക്കെത്തിയത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ സണ്ണിയെ റിമാന്റ് ചെയ്തു.

കോൺഗ്രസ് കീഴരിയൂർ സെൻ്റർ കമ്മിറ്റി മഹാത്മാഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷി ദിനം ആചരിച്ചു (വീഡിയോ കാണാം)

കീഴരിയൂർ: കോൺഗ്രസ് കീഴരിയൂർ സെൻ്റർ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ എഴുപത്തിനാലാം രക്തസാക്ഷി ദിനം ആചരിച്ചു. കീഴരിയൂർ പഞ്ചായത്ത് ഓഫിസിന് സമീപം മഹാത്മജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം കെ.പി.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ.അരവിന്ദൻ ചെയ്തു. കോൺഗ്രസ് കീഴരിയൂർ സെൻറർ കമ്മിറ്റി പ്രസിഡൻ്റ് ഇ.രാമചന്ദ്രചൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇടത്തിൽ ശിവൻ,

മേപ്പയ്യൂരിലെ ചെറുവപ്പുറത്ത് മീത്തൽ കളരിക്കണ്ടിമുക്ക്  റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ളതും പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദവുമായ ചെറുവപ്പുറത്ത് മീത്തൽ കളരിക്കണ്ടിമുക്ക് റോഡ് എത്രയും പെട്ടെന്ന് ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ ഗതാഗതയോഗ്യമാക്കണമെന്ന് മേപ്പയ്യൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളുള്ള എട്ട്,അഞ്ച് വാർഡുകളിലൂടെ കടന്ന് പോകുന്ന ഈ റോഡിനോട് പഞ്ചായത്ത് ഭരണം കയ്യാളുന്ന സി.പി.എം നടത്തുന്ന

മകള്‍ പറഞ്ഞു, ‘ഉപ്പാ എനിക്ക് സ്വര്‍ണം വേണ്ടാ നമുക്ക് ആരെയെങ്കിലും സഹായിക്കാം; അന്ത്രുക്കായുടെ മനസ് നിറഞ്ഞു’ ഒരുപാട് കുടുംബങ്ങള്‍ക്ക് തണലൊരുക്കി മകളെ പുതുജീവിതത്തിലേക്ക് അയക്കുകയാണ് കൊഴുക്കല്ലൂര്‍ സ്വദേശി അന്ത്രു

മേപ്പയ്യൂര്‍: കല്ല്യാണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മകള്‍ ഷെഹ്ന ഷെറിന്‍ ‘എനിക്ക് സ്വര്‍ണാഭരണമൊന്നും വേണ്ട, ആ പണംകൊണ്ട് നമുക്ക് ആരെയെങ്കിലും സഹായിക്കാം’ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്ത്രുവിന്റെ മനസ് നിറക്കുന്നതായിരുന്നു മകളുടെ ആ വാക്കുകള്‍. ഇക്കാലമത്രയുമുള്ള തന്റെ ജീവിതം മക്കള്‍ക്കു തന്നെ ഒരു മാതൃകയായതിന്റെ സന്തോഷമായിരുന്നു അദ്ദേഹത്തിന്. പിന്നെ പെട്ടെന്നുതന്നെ പയ്യന്റെ വീട്ടുകാരോടും കാര്യം

കീഴരിയൂരില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കീഴരിയൂര്‍: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂരില്‍ കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിലെ അര്‍ഹരായ 23 ഓളം കിടപ്പു രോഗികള്‍ക്ക് വേണ്ടി സമാഹരിച്ച ഭക്ഷ്യ കിറ്റിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എന്‍.എം സുനില്‍ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്