Category: മേപ്പയ്യൂര്‍

Total 558 Posts

ആട്ടവും പാട്ടുമായി ആവേശത്തോടെ വിദ്യാര്‍ഥികള്‍; ബാലസംഘം പേരാമ്പ്ര ഏരിയാ വേനല്‍ തുമ്പി പരിശീലന ക്യാമ്പ് മഞ്ഞക്കുളത്ത്

മേപ്പയൂര്‍: പേരാമ്പ്ര ഏരിയാ വേനല്‍ തുമ്പി പരിശീലന ക്യാമ്പ് മഞ്ഞക്കുളത്ത് ആരംഭിച്ചു. ക്യാമ്പ് പ്രശസ്ത നാടകസിനിമ നടന്‍ എരവട്ടൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡണ്ട് സാഞ്ജല്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ദേവിക തുമ്പികളെ പരിചയപ്പെടുത്തി. സ്വാഗത സംഘം കണ്‍വീനര്‍ രജീഷ് സ്വാഗതം പറഞ്ഞു. ഭവ്യ ബിന്ദു നന്ദി പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്

ആനിമേഷനും കോസ്മറ്റോളജിയും സൗജന്യമായി പഠിക്കാം; മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മേപ്പയ്യൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോസ്‌മെറ്റോളജിസ്റ്റ്, ആനിമേറ്റര്‍ എന്നീ രണ്ട് കോഴ്‌സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. കോഴ്‌സ് ഫീ സൗജന്യമായിരിക്കും. യോഗ്യത: പത്താം ക്ലാസ്. കാലാവധി ഒരു വര്‍ഷവും പ്രായപരിധി 15 മുതല്‍ 23 വയസ്സു വരെയാണ്. എസ്‌സി/എസ് ടി

ഇനി സുഖയാത്ര; മേപ്പയ്യൂർ ചങ്ങരംവള്ളി – തച്ചറോത്ത് കൊല്ലിയിൽ റോഡ് തുറന്നു

മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചങ്ങരംവള്ളി – തച്ചറോത്ത് കൊല്ലിയിൽ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം.പ്രസീത അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻ്റെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ടി.കെ ഗംഗാധരൻ, ആർ.പ്രമീള, രമാഭായ് പി.കെ എന്നിവർ സംസാരിച്ചു. അയൽസഭാ

കുണ്ടുംകുഴിയും ഭയക്കാതെ ഇനി യാത്ര ചെയ്യാം; മേപ്പയ്യൂരിലെ വിളയാട്ടൂര്‍ മേക്കുന്നകണ്ടി വട്ടപ്പൊയില്‍ റോഡ് തുറന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ്16 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിത വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി വട്ടപ്പൊയില്‍ റോഡ് തുറന്നു. റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ വി.പി.ബിജു അധ്യക്ഷത വഹിച്ചു. മുരളിധരന്‍ കൈപ്പുറത്ത്, കെ.പി. സലാം, രവി ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു. അയല്‍സഭാ കണ്‍വീനര്‍ സന്‍ജിവ് കൈരളി

ശുചിത്വ സന്ദേശ റാലിയും ലഹരിവിരുദ്ധ റാലിയും മേപ്പയ്യൂരില്‍; മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി മേപ്പയ്യൂര്‍

മേപ്പയ്യൂര്‍: മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്ത ശുചിത്വ സന്ദേശ, ലഹരി വിരുദ്ധ സന്ദേശ റാലി മേപ്പയ്യൂര്‍ ടൗണില്‍ നടന്നു. തുടര്‍ന്ന് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശുചിത്വ

അന്ധവിശ്വാസത്തിനെതിരെ സര്‍ക്കാര്‍ നിയമനിർമ്മാണം നടത്തണം; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം

കീഴരിയൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലാ സമ്മേളനം കീഴരിയൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം കെ.ടി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നവോത്ഥാന മൂല്യങ്ങൾ സമകാലിക കേരളത്തിൽ ശോഷണം സംഭവിക്കുന്നതായും അതിനു വേണ്ടി വർഗ്ഗീയ കോർപ്പറേറ്റ് ശക്തികൾ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മേപ്പയൂർ വിളയാട്ടൂരിൽ പുത്തഞ്ചേരി രാധാകൃഷ്ണൻ അന്തരിച്ചു

മേപ്പയൂർ: മേപ്പയ്യൂർ വിളയാട്ടൂരിലെ പുത്തഞ്ചേരി രാധാകൃഷ്ണൻ (59) അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ രമ. മക്കൾ: മിഥുൻ, നിധിൻ. മരുമക്കൾ ശാരിക, ആതിര. സഹോദരങ്ങൾ: ബാബു (നടുവണ്ണൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ), വിനോദൻ (ഗൾഫ്), സുരേഷ് (ഗൾഫ്), ബേബി (ജനകീയ മുക്ക്). Summary: Puthancheri Radhakrishnan Passed away at Meppayur Vilayatur

ഉത്സവത്തെ വരവേല്‍ക്കാനൊരുങ്ങി നാട്; കൊഴുക്കല്ലൂര്‍ കുനിയില്‍ ശ്രീ ഭഗവതി പരദേവത വിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ കുനിയില്‍ ശ്രീ ഭഗവതി പരദേവത വിഷ്ണു ക്ഷേത്ര മഹോത്സവം ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി മക്കാട്ടില്ലത്ത് സായൂജ് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ദിവാകരന്‍ നായര്‍ കാരയാട്ട്, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി.പി ഷാജി, കെ.എം കൃഷ്ണന്‍, കെ ചെക്കോട്ടി, കുഞ്ഞിക്കണ്ണന്‍ ഡി.എം, ചന്ദ്രന്‍ തിരുമംഗലത്ത്, നവോദ് കുമാര്‍

ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നും താഴെ വീണു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചാവട്ട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ മരിച്ചു

മേപ്പയ്യൂര്‍: ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചാവട്ട് സ്വദേശി മരിച്ചു. ചാവട്ട് ചാത്തോത്ത് രമേശന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലാവില്‍ നിന്നും വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മക്കള്‍: അനിഷ്മ, അമല്‍നാഥ്. സഹോദരങ്ങള്‍:

ലഹരിമുക്തവും മാലിന്യമുക്തവുമാകാൻ ഒരുങ്ങി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത്; എല്ലാ വാർഡിലും ജനകീയ സമിതി രൂപികരിക്കുന്നു

മേപ്പയ്യുർ: മാരകമായ ലഹരി വിപത്തിനെതിരെ ജനകീയ മുന്നേറ്റം സൃഷ്ടിക്കാനും പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനും മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വിളിച്ചു ചേർത്ത ജനകീയ കൺവൻഷൻ തീരുമാനിച്ചു. ഇതിന്റെ ഭാ​ഗമായി എല്ലാ വാർഡുകളിലും ജനകീയ സമിതി രൂപികരിക്കും. മാർച്ച് 20, 21, 22 തിയ്യതികളിൽ വാർഡുകളിൽ ജനകീയ സമിതി രൂപികരണ യോഗങ്ങൾ ചേരാൻ കൺവെൻഷനിൽ തീരുമാനമായി.