Category: മേപ്പയ്യൂര്‍
‘സാധാരണക്കാരന്റെ സ്നേഹം ഏറ്റുവാങ്ങിയ പൊതു പ്രവര്ത്തകന്’; മേപ്പയ്യൂരിന്റെ പ്രിയപ്പെട്ട ‘പാച്ചറേട്ടന്‍’ വിട നല്കി നാട്
മേപ്പയൂര്‍: കൊയിലാണ്ടി താലൂക്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നിര്‍ണായകമായ പങ്കു വഹിച്ച മേപ്പയൂരിന്റെ ‘പാച്ചറേട്ടനു കണ്ണീരോടെ നാടിന്റെ വിട. രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിറ സാന്നിധ്യമായിരുന്നു. കുറുങ്ങോട്ടു താഴ പുതുക്കുടി നാടിന്റെ ‘മാസ്റ്റര്‍ കൂടിയായിരുന്ന ടി.പാച്ചര്‍. ഇരിങ്ങത്ത് യുപി സ്കൂളിലെ പ്രധാന അധ്യാപകനായി വിരമിച്ച ടി. പാച്ചര്‍ സമൂഹത്തില പിന്നാക്കക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ചു.
കാണാതായ മേപ്പയ്യൂര്‍ സ്വദേശിനിയായ പതിനാറ് വയസ്സുകാരിയെ കണ്ടെത്തി
മേപ്പയ്യൂര്‍: കാണാതായ മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കണ്ടെത്തി. എറണാകുളത്ത് വെച്ച് പോലീസാണ് കുട്ടിയെ ഇന്ന് കണ്ടെത്തിയത്. ആഗസ്റ്റ് 5 ന് ആയിരുന്നു വീട്ടില്‍ നിന്നും സ്കൂളിലേക്ക് പോയ കുട്ടിയെ കാണാതായത്.
വയനാടിന് സഹായവുമായി തൊഴിലുറപ്പ് തൊഴിലാളികളും; മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും
മേപ്പയ്യൂർ : വയനാടിലെ ദുരന്തബാധിതരെ സഹായിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളും രംഗത്ത് വരുന്നു. മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പഞ്ചായത്ത് ഓഫിസിൽ ചേർന്ന മേറ്റുമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാൻ തീരുമാനിച്ചത്. പ്രസിഡണ്ട് കെ.ടി.രാജൻ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ.സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ
മേപ്പയ്യൂരിലെ എ.ഐ ക്യാമറയില്കുടുങ്ങാതിരിക്കാന് ഇരുചക്രവാഹനങ്ങളുടെ യാത്ര നടപ്പാതവഴി ; പൂട്ടിട്ട് പി.ഡബ്ല്യൂ.ഡി.
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ നടപ്പാതയ്ക്ക് കുറുകെ വേലികെട്ടി പി.ഡബ്ല്യൂ.ഡി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ വിളയാട്ടൂര്‍ എളമ്പിലാട് സ്കൂളിന് സമീപം സ്ഥാപിച്ച എ.ഐ ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ ഇരുചക്രവാഹനങ്ങള്‍ നിരന്തരമായി നടപ്പാത വഴി പോകുന്നുവെന്ന നാട്ടുകാരുടെയും മറ്റും പരാതിയുടെ അടിസ്ഥാനത്തിലാണ് പി.ഡബ്ല്യൂ.ഡിയുടെ നടപടി. നിരന്തരമായി ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര്‍ നടപ്പാതയിലൂടെ പോകാറുണ്ടെന്നും ഇതുമൂലം സ്കൂള്‍ കൂട്ടികള്‍ അടക്കമുള്ളവര്‍ക്ക് വലിയ പ്രയാസമാണ്
നരക്കോട് പുലപ്രക്കുന്ന് മണ്ണിടിച്ചില്‍ ഭീഷണിയില്‍; സ്ഥലം സന്ദര്‍ശിച്ച് വില്ലേജ് ഓഫീസറും അധികൃതരും, നാല് കുടുംബങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദേശം
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ വില്ലേജിലെ നരക്കോട് പുലപ്രക്കുന്ന് മണ്ണിടിച്ചില്‍ ഭീഷണിയില്‍. സ്ഥലം സന്ദര്‍ശിച്ച് വില്ലേജ് ഓഫീസറും അധികൃതരും. കുന്നിന് മുകളില്‍ ശക്തമായ ഉറവ രൂപം കൊണ്ടിട്ടുണ്ട്. കുന്നിന് സമീപത്തും താഴെയുമായി അറുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ദേശീയപാതാ നിര്‍മ്മാണത്തിനായി വഗാഡ് കമ്പനി ഇവിടെയുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് മണ്ണെടുത്തതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ നിന്നും
പ്രകൃതി ദുരന്തം; അടിയന്തിര അവലോകനയോഗം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്, കണ്ട്രോള് റൂമുകളും മറ്റും സജ്ജം
മേപ്പയ്യൂര്‍: പ്രകൃതിദുരന്തം കണക്കിലെടുത്ത് മേപ്പയ്യൂര്‍ പഞ്ചായത്ത് അടിയന്തിര അവലോകനം ചേര്‍ന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ പ്രകൃതിദുരന്തസാധ്യതകള്, പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍, വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്ചര്ച്ച നടത്തി. ദ്രുതഗതിയിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗംരൂപം നല്‍കുകയും കണ്ട്രോള് റൂം ആരംഭിക്കുകയും ചെയ്തു. അടിയന്തിര സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പ് നടത്തുന്നതിനാവശ്യമായ നടപടിയും സ്വീകരിച്ചു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കുവാന്‍ ആരോഗ്യ
ലൈഫ് ഗുണഭോക്തൃ സംഗമം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന സംഗമത്തില്‍ ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ട 159 പേര്‍ക്ക് വീട് അനുവദിക്കുകയും, എല്ലാ വീടുകളും പൂര്‍ത്തികരിക്കുകയും ചെയ്തു. ലൈഫ് 2020 പ്രകാരം 300 പേരാണ് അന്തിമ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ മുന്‍ഗണനയനുസരിച്ചുള്ള 91 പേര്‍ക്ക് ആദ്യഘട്ടത്തില്‍
ഡിജിറ്റലാകാനൊരുങ്ങി മേപ്പയ്യൂര്‍ പഞ്ചായത്തും; ‘ഡിജി കേരളം’ വളണ്ടിയര്‍മ്മാരുടെ പരിശീലനം സംഘടിപ്പിച്ചു
മേപ്പയൂര്‍ : ‘ഡിജി കേരളം’ വളണ്ടിയര്മ്മാരുട പരിശീലനം സംഘടിപ്പിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത്. 2024 നവംബര്‍ 1 ന് കേരളം സംമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന് പരിശീലനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് ഭാസ്കരന് കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. ആശംസ എന്‍.കെ. സത്യന്. മേലടി ബ്ലോക്ക്
ശക്തമായ കാറ്റ്; മേപ്പയ്യൂരില്‍ വീടിന് മുകളിലേയ്ക്ക് മരം വീണ് വീട് തകര്‍ന്നു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മേപ്പയൂര്‍: ശക്തമായ കാറ്റില്‍ മേപ്പയ്യൂരില്‍ വീടിന് മുകളിലേയ്ക്ക് മരം വീണ് വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4.30 തോടെയാണ് സംഭവം. പുതുക്കുടി രതീഷിന്റെ വീടിനു മുകളിലാണ് മരം വീണത്. വീട്ടില്‍ രതീഷും ഭാര്യയും മകളും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മരം വീണത്. തലനാരിഴയ്ക്കാണ് ജീവന് അപകടമൊന്നും കൂടാതെ ഇവര്‍ രക്ഷപ്പെട്ടത്. പ്രദേശത്ത് ഇന്നലെ വലിയ തോതിലുള്ള
പ്രകൃതി സ്നേഹികള്‍ മുന്നിട്ടിറങ്ങി; പായലും മാലിന്യങ്ങളും നിറഞ്ഞ കീഴരിയൂരിലെ ചെറുപുഴക്ക് പുതു ജീവന്, ശുചീകരിച്ച് തുമ്പ പരിസ്ഥിതി സമിതി
മേപ്പയൂര്‍: കീഴരിയൂരിലെ ചെറുപുഴ ശുചീകരിച്ച് തുമ്പ പരിസ്ഥിതി സമിതി. കീഴരിയൂര്‍ പൊടിയാടി അകലാപ്പുഴയോട് ചേര്‍ന്നു കിടക്കുന്ന ചെറുപുഴയിലാണ് തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ പുഴശുചീകരണം നടന്നത്. മാലിന്യങ്ങളും പായലും പുല്ലും നിറഞ്ഞ് ഒഴുക്ക് നിലച്ച ചെറുപുഴയെ ഒരുപറ്റം പ്രകൃതിയെ സ്നേഹികള്‍ ചേര്‍ന്നാണ് വീണ്ടെടുത്തത്. ശുചീകരണം നടത്തിയപ്പോള്‍ നീരൊഴുക്ക് വീണ്ടെടുത്ത് പുഴ വീണ്ടും സജീവമായി. നടക്കല്‍ പാലത്തില്‍