Category: മേപ്പയ്യൂര്‍
‘കേരളത്തിൽ യു.ഡി.എഫ് വർഗീയ കൂടാരമായി അധ:പതിച്ചു, കേരളത്തോടുള്ള കേന്ദ്രത്തിന്റെ ശത്രുതാ നിലപാട് അപലപനീയം’; മേപ്പയൂരിൽ കെ.കെ രാഘവൻ അനുസ്മരണ സമ്മേളളനത്തില്‍ എം.വി ജയരാജൻ
മേപ്പയൂർ: കേരളത്തോട് കേന്ദ്രം കാണിക്കുന്ന ശത്രുതാപരമായ നിലപാട് കേരളത്തിലെ സർക്കാരിനോട് അല്ല, മറിച്ച് കേരള ജനതയോട് ആണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മേപ്പയൂരിൽ സി.പി.എം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കെ.കെ രാഘവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാ ദുരന്തം നടന്ന വയനാടിന് സഹായമില്ല. നമുക്ക് അർഹിക്കുന്നത് പോലും
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നരക്കോട് എ.എൽ.പി സ്കൂളിലെ മാതൃസംഗമവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും
മേപ്പയൂർ: നരക്കോട് എ.എൽ.പി സ്കൂളില്‍ വിവിധ മേളകളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മാതൃസംഗമവും സംഘടിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി മേപ്പയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി ശോഭ ഉദ്ഘാടനം ചെയ്തു. പരിപാടിക്കൊപ്പം സ്കൂളിലെ കപ്പ കൃഷി വിളവെടുക്കുകയും ചെയ്തു. എം.പി.ടി.എ പ്രസിഡണ്ട് നിരുപമ അധ്യക്ഷത വഹിച്ചു. വിവിധ മേളകളിൽ
ഇനി ആഘോഷങ്ങളുടെ നാളുകള്‍; മേപ്പയ്യൂര്‍ നിടുംപൊയില്‍ എം.എല്‍.പി സ്കൂളില്‍ നൂറാം വാര്‍ഷി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു, 14 മുതല്‍ 2025 ഫിബ്രവരി 9 വരെ അരങ്ങേറുന്നത് വിവിധ പരിപാടികള്‍
മേപ്പയൂര്‍: നിടുംപൊയില്‍ എം.എല്‍.പി സ്കൂളിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. നവംബര്‍ 14 മുതല്‍ 2025 ഫിബ്രവരി 9 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സ്വാഗത സംഘം സംഘടിപ്പിക്കുന്നത്. ആഘാഷ പരിപാടികളുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിര്‍വ്വഹിച്ചു. നൂറാം വാര്‍ഷിക ലോഗോപ്രകാശനം മേലടി എ.ഇ ഒ ഹസീസ് പി. നിര്‍വഹിച്ചു. ലോഗോ
വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഡ്രോണ്‍ മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് മുകളിലൂടെ പറന്നുയര്‍ന്നു; ക്യാമ്പസ് വിവരങ്ങള്‍ ഇനി ഈ ഡ്രോണ്‍ നിരീക്ഷിക്കും
മേപ്പയൂര്‍: വിശാലമായ സ്കൂള്‍ ക്യാംപസിന് മുകളിലൂടെ തങ്ങള്‍ നിര്‍മിച്ച ഡ്രോണ്‍ പറന്നുയരുകയും ക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ ആഹ്ലാദത്തില്‍. മേപ്പയൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ഇന്നലെ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഡ്രോണ്‍ പറന്നുയര്‍ന്നതും ക്യാംപസ് വിവരങ്ങള്‍ പകര്‍ത്തിയതും. ഇനി മുതല്‍ വിശേഷ ദിവസങ്ങളിലെല്ലാം ക്യാംപസ് വിവരങ്ങള്‍ ഈ ഡ്രോണ്‍ നിരീക്ഷിക്കും. സ്കൂളിലെ അടല്‍ ടിങ്കറിംങ്
ശസ്ത്രക്രിയയ്ക്ക് കാത്തുനിന്നില്ല; വേദനകളില്ലാത്ത ലോകത്തേയ്ക്ക് മടങ്ങി ഷിഗില്‍, വിതുമ്പി നാട്
മേപ്പയ്യൂര്‍: ഗുരുതരമായി കരള്‍ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മഞ്ഞക്കുളം വടക്കേ കാട്ടില്‍ പുതിയോട്ടില്‍ ഷിഗിലിന്റെ വിയോഗത്തില്‍ വിതുമ്പി നാട്. ഇന്ന് ഉച്ചയോടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷിഗില്‍ മരണപ്പെടുന്നത്. ഗുരുതരമായി കരള്‍ രോഗം ബാധിച്ച ഷിഗില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ചികിത്സയിലായിരുന്നു. ഷിഗിലിന്റെ കരള്‍ മാറ്റിവെയ്ക്കല്‍ ചികിത്സാ ചിലവിനായി 35 ലക്ഷത്തോളം രൂപയായിരുന്നു വേണ്ടിയിരുന്നത്.
‘ജി.എസ്.ടി. ഭേദഗതി ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കും’; പേരാമ്പ്ര നിയോജക മണ്ഡലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് ഇനി പുതിയ ഭാരവാഹികള്‍
മേപ്പയ്യൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷനും ഭരണസമിതി തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. നിലവിലെ ജി.എസ്.ടി ഭേദഗതിയില്‍ പതിനെട്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയ നടപടിചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുമെന്നും അനധികൃത വ്യാപാരങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ
കീഴ്പ്പയ്യൂർ പുറക്കാമലയിലെ ക്വാറി പ്രവർത്തനം ; തടയാൻ ശ്രമിച്ച സമര സമിതി പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണം, ആർജെഡി നേതാവ് ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പുറക്കാമലയിലെ ക്വാറി പ്രവർത്തിക്കുന്നിടത്തേക്ക് റോഡ് നിർമ്മിക്കുന്നത് തടയാൻ ശ്രമിച്ച സമര സമിതി പ്രവർത്തകർക്ക് നേരെ ഗുണ്ടാ ആക്രമണമെന്ന് പരാതി. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ജനതാദൾ സംസ്ഥാന സെക്രട്ടറി കെ ലോഹ്യ, സിപിഎം കീഴ്പ്പയ്യൂർ ബ്രാഞ്ച് സെക്രട്ടറി എം എം പ്രജീഷ്, സമരസമിതി അംഗം കെ സിറാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുറക്കാമല
ജനാധിപത്യത്തിലൂടെ ഫാഷിസത്തെ തോല്‍പ്പിച്ചതിന് മുന്‍ മാതൃകകളില്ല: മേപ്പയ്യൂരില്‍ പി.കെ.ബാബുവിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പി.എന്‍.ഗോപീകൃഷ്ണന്
മേപ്പയ്യൂര്‍: ഹിന്ദുത്വഫാഷിസത്തെ യുദ്ധത്തിലൂടെ പരാജയപ്പെടുത്താനാവില്ലെന്നും ജനാധിപത്യ രീതിയിലുടെ എതിര്‍ത്തു തോല്‍പ്പിക്കുന്നതില്‍ മുന്‍ മാതൃകകളില്ലെന്നും കവിയും ചിന്തകനുമായ പി.എന്‍.ഗോപീകൃഷ്ണന് പറഞ്ഞു. വി.കെ.ബാബു രചിച്ച ഫാഷിസം ജനാധിപത്യം രാഷ്ട്രീയ വായനകളുടെ ആല്‍ബം എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് അപ്പുറമുള്ള സാമൂഹ്യ ഇടപെടലുകളെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന അടിത്തട്ടു ജനതയെയും, വിവിധ സാമൂഹിക ജനവിഭാഗങ്ങളേയും അണിനിരത്താന്‍
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂരില്‍ പ്രതിഷേധ പ്രകടനവുമായി യു.ഡി.എഫ്
മേപ്പയൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂരില്‍ പ്രതിഷേധ പ്രകടനം നടത്തി യു.ഡി.എഫ്. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പരസ്യമായി അപമാനിച്ച് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ കൊലകുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മേപ്പയൂരില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം
മേശവലിപ്പില്‍ നിന്നും പണം മോഷ്ടിച്ച കേസ്; മേപ്പയ്യൂരിൽ സഹോദരങ്ങൾ റിമാൻഡിൽ
മേപ്പയ്യൂർ : കളവുകേസിൽ സഹോദരങ്ങൾ റിമാൻഡിൽ. വിളയാട്ടൂർ അയിമ്പാടി മീത്തൽ കുഞ്ഞികൃഷ്ണന്റെ വീട്ടിൽ നിന്ന് ആറായിരത്തിലധികം രൂപ കളവുപോയ കേസിലാണ് ചാത്തോത്ത് അബിൻ, അജിത് എന്നിവർ പിടിയിലായത്. ശനിയാഴ്ചയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് മേപ്പയ്യൂർ പൊലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തതിൽ വിജയന്റെ വീട്ടിലെ മേശവലിപ്പിൽ നിന്ന് പണം കവർന്നതായി