Category: മേപ്പയ്യൂര്‍

Total 533 Posts

ഇനി ഉത്സവത്തിന്റെ നാളുകള്‍; കൊഴുക്കല്ലൂര്‍ കൊക്കറണി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ കൊക്കറണിയില്‍ ശ്രീ ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. ഫെബ്രുവരി 11 മുതല്‍ 19 വരെയാണ് ഉത്സവം. 11 മുതല്‍ 19 വരെ നടക്കുന്ന തിറ മഹോത്സവം ബ്രഹ്‌മശ്രീ എളപ്പില ഇല്ലത്ത് ശ്രീകുമാര്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. വിശേഷാല്‍ പൂജകള്‍, സര്‍പ്പബലി, ഗുളികന് പന്തം സമര്‍പ്പണം, ഇളനീര്‍ക്കുല മുറി, താലപ്പൊലി, പ്രസാദ ഊട്ട്, ഭഗവതി തിറ,

യേശുദാസ് പാടിയ ഗാനം ആലപിച്ച് സദസ്സിനെ കയ്യിലെടുത്ത് മന്ത്രി കടന്നപ്പള്ളി; മേപ്പയ്യൂര്‍ ഫെസ്റ്റിന് സമാപനം

മേപ്പയൂര്‍: സമൂഹത്തില്‍ വിഭാഗീയതകളില്ലാതെ ഒരുമിപ്പിക്കാനും മനുഷ്യ മനസില്‍ സാംസ്‌കാരക ബോധം വളര്‍ത്താനും ജനകീയ സാസ്‌കാരിക ഉത്സവങ്ങള്‍ കൊണ്ട് കഴിയുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മേപ്പയ്യൂര്‍ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേദിയില്‍ കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും എന്ന യേശുദാസ് പാടിയ ഗാനം മന്ത്രി ആലപിച്ചപ്പോള്‍ ഫെസ്റ്റ് ഗ്രൗണ്ടില്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമണം തടയാന്‍ മുന്നിട്ടിറങ്ങി കേരള പോലീസ്; വിദ്യാര്‍ത്ഥിനികള്‍ക്കായി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സ്വയം പ്രതിരോധ പരിശീലന ക്ലാസ്

മേപ്പയ്യൂര്‍: ജി.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ എസ്.പി.സി യുടെയും കേരള പോലീസിന്റെയും നേതൃത്വത്തിലാണ് സ്വയം പ്രതിരോധ പരിശീലനങ്ങളും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമണം തടയാനും സ്വയം രക്ഷയ്ക്ക് പ്രാപ്തമാക്കാനും വേണ്ടിയുള്ള കേരള പോലീസിന്റെ വിമന്‍സ് സെല്‍ഫ് ഡിഫന്‍സ് പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനം. എ.എസ്.ഐ വി.വി ഷീജ ,എസ്.സി.പി

‘എം.ടി പറഞ്ഞത്‌ തിരസ്കൃതരായവരും പരാജിതരായവരുമായ മനുഷ്യരുടെ കഥകള്‍’; മേപ്പയ്യൂർ ഫെസ്റ്റ് സാഹിത്യ സെമിനാറിൽ വി.ആർ സുധീഷ്

മേപ്പയ്യൂർ: സ്നേഹത്തിന്റെ വിവിധ ഭാവങ്ങളെകുറിച്ചുള്ള അന്വേഷണമാണ് എം.ടിയുടെ കഥകളെന്നും, തിരസ്കൃതരായവരും പരാജിതരായവരുമായ മനുഷ്യരുടെ കഥകളാണ് എം.ടി പറഞ്ഞതെന്നും പ്രശസ്ത സാഹിത്യകാരൻ വി.ആർ സുധീഷ്. മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നടന്ന ‘എം.ടി എഴുത്തിന്റെ ആത്മാവ്’ സാഹിത്യ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂക്ഷ്മ വായനക്കാരനായിരുന്നു എം.ടി അതിൽ നിന്നാണ് ഒരു വടക്കൻ വീരഗാഥയെന്ന സിനിമയും ചന്തുവെന്ന

ശുചിത്വ സന്ദേശവുമായി മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളില്‍ ചൂൽ മെടയൽ മത്സരം

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റ്‌ ചൂൽ മെടയൽ മത്സരം സംഘടിപ്പിച്ചു. പരമ്പരാഗത രീതിയിൽ കമുകിൻ പട്ട ഉപയോഗിച്ച് ചൂൽ നിർമ്മിക്കുന്നതിൽ കുട്ടികള്‍ക്ക്‌ പരിശീലനം നൽകി. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്‌ നിർമ്മിച്ച ചൂലുകൾ ശുചിത്വ പരിപാലനത്തിനായി എല്ലാ ക്ലാസുകളിലും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ മാരായ കെ. നിഷിദ്, കെ.എം

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിലെ സ്വര്‍ണ തട്ടിപ്പ്: മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍, തിരുപ്പൂരിൽ തെളിവെടുപ്പിനെത്തിക്കും

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍നിന്ന് 26 കിലോ പണയസ്വർണം തട്ടിയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിയുടെ സഹായിയാണ് അറസ്റ്റിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജീവ് ഗാന്ധി നഗറില്‍ കാർത്തികിനെയാണ്(30) റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി.ബെന്നി അറസ്റ്റ് ചെയ്തത്. പ്രതിയെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ലക്ഷ്യമിടുന്നത് പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച വിജയം; ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പത്താംതരം തീവ്ര പരിശീലന പരിപാടി ഫോട്ടോ ഫിനിഷിന് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ജില്ലയിലെ പത്താംതരം വിദ്യാര്‍ഥികളുടെ മികച്ച റിസല്‍ട്ടിനായുള്ള പദ്ധതിയാണ് ഇത്. പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ എം.സക്കീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ്

മേപ്പയ്യൂരില്‍ നിന്നും കാണാതായ ബൈക്ക് ചെമ്പ്രയില്‍ കണ്ടെത്തി; മോഷ്ടാക്കള്‍ പിടിയില്‍

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ നിന്നും കാണാതായ പാഷന്‍ പ്ലസ് ബൈക്ക് ചെമ്പ്രയ്ക്കും ചക്കിട്ടപ്പാറയ്ക്കും ഇടയില്‍ കണ്ടെത്തി. മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് ഈ ബൈക്ക് കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് റോഡരികില് നിർത്തിയിട്ട നിലയില് ബൈക്ക് കണ്ടത്. സമീപത്ത് മൂന്ന് യുവാക്കളുമുണ്ടായിരുന്നു. യുവാക്കളാണ് ഈ ബൈക്കുമായെത്തിയത്. ഇവരെ പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി

നാടന്‍പാട്ടും ഡാന്‍സും ഒപ്പം രുചി വൈവിധ്യവും, മേപ്പയ്യൂര്‍ ഫെസ്റ്റ് ആകെ മൊത്തം വൈബ്! ഉത്സവലഹരിയില്‍ നാടും നാട്ടാരും

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയ സാംസ്‌കാരിക ഉത്സവമായ മേപ്പയ്യൂര്‍ ഫെസ്റ്റിന് വന്‍ജനത്തിരക്ക്. എട്ട് നാള്‍ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിന് ഇന്നലെ ജനം ഒഴുകിയെത്തുകയായിരുന്നു. ഫെബ്രുവരി 2ന് വര്‍ണാഭമായ ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ആയിരങ്ങൾ അണിനിന്ന ഘോഷയാത്രയിൽ പഞ്ചായത്തിലെ 17 വാർഡുകളിലെ നിശ്ചല ദൃശ്യങ്ങളടക്കം നിരവധി കലാപ്രകടനങ്ങളും ഉണ്ടായിരുന്നു. മെഗാ ഇവന്റുകൾ, ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് പാർക്ക്,

മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ്‌ മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള ബൈക്ക് യാത്രയ്ക്കിടയിൽ കൈചെയിൻ നഷ്ടപ്പെട്ടതായി പരാതി

മേപ്പയ്യൂർ: മേപ്പയ്യൂർ സലഫി കോളേജ് സ്റ്റോപ്പ്‌ മുതൽ പേരാമ്പ്ര ടൗൺ വരെയുള്ള യാത്രയ്ക്കിടയിൽ കൈ ചെയിൻ നഷ്ടപ്പെട്ടതായി പരാതി. മേപ്പയ്യൂർ സ്വദേശിനിയുടെ മുക്കാൽ പവൻ വരുന്ന കൈ ചെയിനാണ് നഷ്ടപ്പെട്ടത്. ഇന്നലെ (1 ഫെബ്രുവരി 2025 ) വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിലാണ് സലഫി സ്റ്റോപ്പ്‌ മുതൽ പേരാമ്പ്ര ടൗൺ വരെ യാത്ര