Category: തൊഴിലവസരം

Total 328 Posts

ഗവ: മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികളെ നിയമിക്കുന്നു. ആറ് മാസത്തേയ്ക്കാണ് നിയമനം. ട്രെയിനിങ് കാലയളവില്‍ മാസത്തില്‍ 5000 രൂപ സ്‌റ്റൈപന്‍ഡ് നല്‍കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ സെക്യൂരിറ്റി നിയമനം; വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു സംരക്ഷണ കേന്ദ്രം, എച്ച്.ഡി.എസിന് കീഴില്‍ 690 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ സെക്യൂരിറ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായപരിധി: 60 വയസ്സില്‍ താഴെ. ഗവ. മെഡിക്കല്‍ കോളേജ്, മാതൃ ശിശു

കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.ടി. നാച്ചുറല്‍ സയന്‍സ് വിഭാഗത്തിലേക്കാണ് നിയമനം നടത്തുന്നത്. ജനുവരി 31 ന് സ്‌കൂള്‍ ഓഫീസില്‍ വച്ച് അഭിമഖം നടത്തും. താത്പര്യമുളളവര്‍ അനേനദിവസം 10 മണിക്ക് മുന്‍പായി സ്‌കൂളില്‍ എത്തിച്ചേരണം.

ജില്ലയില്‍ ഫിഷറീസ് വകുപ്പിന്‍ കീഴില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: ജില്ലയില്‍ ഫിഷറീസ് വകുപ്പിന്‍ കീഴില്‍ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി അഞ്ചിനാണ് അഭിമുഖം നടത്തുന്നത്. യോഗ്യത: എംഎസ്ഡബ്‌ള്യു (കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ്), എംബിഎ (മാര്‍ക്കറ്റിംഗ്) ടു വീലര്‍ ലൈസന്‍സ് അഭിലഷണീയം. ഉയര്‍ന്ന പ്രായ പരിധി: 35 വയസ്സ്. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചാം

വടകര ഗവണ്‍മെന്റ് അയൂര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ നിയമനം; വിശദമായി അറിയാം

വടകര: ഗവണ്‍മെന്റ് അയൂര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാര്‍മസി അറ്റന്‍ഡര്‍, കുക്ക്, സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കാണ്‌ നിയമനം. ഫെബ്രുവരി 3ന് 10മണിക്ക് അഭിമുഖം നടത്തും. നഴ്‌സിങ്ങ് അസിസ്റ്റന്റ്, ഫാര്‍മസി അറ്റന്‍ഡര്‍ തസ്തികകളിലേക്ക് മുന്‍പരിചയം അഭികാമ്യം. വിശദ വിവരങ്ങള്‍ക്ക് 0496 2523304 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ താത്ക്കാലിക അധ്യാപക നിയമനം; വിശദമായി അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒഴിവുള്ള എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് വിഭാഗത്തിലേക്ക് ദിവസവേതന അസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 29 ന് തിങ്കള്‍ രാവിലെ 11 മണിക്ക് ഹൈസ്‌കൂള്‍ വിഭാഗം ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

ഉദയം ചാരിറ്റബിള്‍ സൊസൈറ്റിയിലേക്ക് കെയര്‍ ടേക്കര്‍, അധ്യാപകര്‍ എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദയം ചാരിറ്റബിള്‍ സൊസൈറ്റി സ്മൈല്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ , ഔട്ട് റീച്ച് വര്‍ക്കര്‍, ട്യൂട്ടര്‍, കെയര്‍ ടേക്കര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 27നു ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേവായൂര്‍ ഉദയം ഹോമില്‍ നടക്കുന്ന ഇന്റര്‍വ്യൂവിനു

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, എന്നീ തസ്തികയില്‍ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ (അര്‍ബന്‍ എച്ച്.ഡബ്ല്യു.സി.കളില്‍) മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍) തസ്തികളിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 23നു വൈകുന്നേരം അഞ്ച് മണിക്ക്

കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി ഡിപ്ലോമ കൊമേഷ്യല്‍ പ്രാക്ടീസ് വിഭാഗത്തിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ (ഹിന്ദി) തസ്തികയിലേക്കാണ് നിമനം നടത്തുന്നത്. 55 ശതമാനം മാര്‍ക്കോടെ ഹിന്ദിയില്‍ ബിരുദാനന്തര ബിരുദവും, നെറ്റ് /പിഎച്ച്ഡി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 23ന് രാവിലെ

കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ താല്‍ക്കാലിക അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇംഗ്ലീഷ്, സാമ്പത്തിക ശാസ്ത്രം വിഭാഗങ്ങളില്‍ 2023-24 അധ്യയനവര്‍ഷം തീരുന്നത് വരെ ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു. ജി. സിയും കേരള പി.എസ്.സിയും നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ പ്രമാണങ്ങളുമായി ജനുവരി 18ന് രാവിലെ 10 മണിക്ക് മുന്‍പായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍