Category: തൊഴിലവസരം

Total 327 Posts

ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി, 391 ഒഴിവുകള്‍- വിശദാംശങ്ങള്‍ അറിയാം

ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ന്യൂഡല്‍ഹി രാജ്യത്തെ വിവിധ യൂനിറ്റുകള്‍/ വര്‍ക്ക് സെന്ററുകളിലേക്ക് നോണ്‍ എക്‌സിക്യൂട്ടിവ് കേഡറിലുള്ള വിവിധ തസ്തികകളില്‍ നിയമനത്തിന് പരസ്യ നമ്പര്‍ GAIL/OPEN/MISC/1/2024 പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും: ജൂനിയന്‍ എന്‍ജിനീയര്‍ -കെമിക്കല്‍ 2, മെക്കാനിക്കല്‍ 1, ഫോര്‍മാന്‍ ഇലക്ട്രിക്കല്‍ 1, ഇന്‍സ്ട്രുമെന്റേഷന്‍ 1, സിവില്‍ 6, ജൂനിയര്‍ സൂപ്രണ്ട് ഓഫിഷ്യല്‍ ലാങ്ഗ്വേജ്

വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം നടത്തുന്നു ; വിശദമായി നോക്കാം

നടുവണ്ണൂര്‍: വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. ജോഗ്രഫി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ഓഗസ്റ്റ് 29-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. Description: Recruitment of teachers in Wakayad Higher Secondary School.

കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ 40,000 രൂപ മാസ വേതനത്തിൽ മെഡിക്കൽ ഓഫീസറെ (പീഡിയാട്രിക് സർജൻ) താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 29 ന്‌ രാവിലെ 11 മണിക്ക്‌ ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Appointment of Medical Officer at Kozhikode Mother and

ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി നോക്കാം

പയ്യോളി : ഇരിങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനായി അഭിമുഖം നടത്തുന്നു. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ 27-ന് 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാവണം. Description: Interview for Physio Therapist Vacancy at Iringal Family Health Centre.

35ല്‍ പരം കമ്പനികളിലായി 650ല്‍ പരം ഒഴിവുകള്‍; കൊയിലാണ്ടിയില്‍ ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സെപ്തംബര്‍ ഏഴിന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി ആര്‍ട്‌സ്&സയന്‍സ് കോളേജില്‍ വെച്ചാണ് തൊഴില്‍മേള നടത്തുന്നത്. വ്യത്യസ്ത മേഖലകളില്‍ നിന്നായി 35ല്‍ പരം കമ്പനികളില്‍ 650ല്‍ പരം ഒഴിവുകളാണുള്ളത്. തന്നിരിക്കുന്ന ലിങ്കില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ മികച്ച റിക്രൂട്ടര്‍മാരുമായി

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 24.08.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകേണ്ടതാണ്.

കോഴിക്കോട് സാമൂതിരി എച്ച്.എസ്.എസ്സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്

കോഴിക്കോട് : സാമൂതിരി എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക ഒഴിവ്. പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), ഹിസ്റ്ററി (സീനിയര്‍) എന്നീ വിഷയങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം ബുധനാഴ്ച 10.30-ന് നടക്കും.

സംസ്ഥാന സാക്ഷരതാമിഷനില്‍ അധ്യാപക നിയമനം നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട്: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം (അടിസ്ഥാനം) സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ ക്ലാസ് എടുക്കുന്നതിന് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. മലയാള സാഹിത്യത്തില്‍ ബിരുദവും ഡിഇഎല്‍എഡ്/ ബിഎഡ് ആണ് അടിസ്ഥാന യോഗ്യത. അധ്യാപകര്‍ക്ക് സാക്ഷരതാമിഷന്‍ നിശ്ചയിക്കുന്ന അലവന്‍സും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റും നല്‍കും. സ്വയം തയാറാക്കിയ അപേക്ഷ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്ലേസ്‌മെന്റ് ഓഫീസര്‍ നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട് : സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്ക് അസിസ്റ്റന്റ് പ്ലേസ്‌മെന്റ് ഓഫീസറുടെ ഒഴിവിലേക്കുള്ള നിയമനത്തിന് അഭിമുഖം നടത്തുന്നു. ഏകീകൃത മാസവേതനം : 25,000 രൂപ. യോഗ്യത : ഏതെങ്കിലും വിഷയത്തില്‍ പി.ജി. ഡിഗ്രി അല്ലെങ്കില്‍ എം.ബി.എ / എം.സി.എ. + ഏതെങ്കിലും വിഷയത്തില്‍ യു. ജി, ഡിഗ്രി. ഇംഗ്ലീഷില്‍ വാക്കാലും രേഖാമൂലവും ആശയവിനിമയം

കോഴിക്കോട് ഗവ: ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്; വിശദമായി നോക്കാം

കോഴിക്കോട്: കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ കാത് ലാബിലേക്ക് സീനിയര്‍ കാത് ലാബ് ടെക്‌നിഷ്യന്‍, ജൂനിയര്‍ കാത് ലാബ് ടെക്‌നിഷ്യന്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു. അഭിമുഖം 30നു രാവിലെ 11ന് നടക്കും. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം 12ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2365 367.