Category: തൊഴിലവസരം
ജോലി അന്വേഷിച്ച് നടക്കുന്നവരാണോ?; 15 കമ്പനികളിലായി 500 ല്‍ പരം ഒഴിവുകള്‍, കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു
കോഴിക്കോട് : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ വെച്ചാണ് മിനി ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നായി 15 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0495-2370176. ഫേസ് ബുക്ക്
പ്രീമെട്രിക് ഹോസ്റ്റലില്‍ വാര്‍ഡന്‍ നിയമനം; വിശദമായി അറിയാം
കോഴിക്കോട് : പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ (2025 മാര്‍ച്ച് 31 വരെയോ സ്ഥിര നിയമനം നടത്തുന്നത് വരെയോ) വാര്‍ഡന്‍ തസ്തികയില്‍ (ഒരു ഒഴിവ്) നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍
പന്തലായനി ബിആര്‍സിക്ക് കീഴില്‍ സ്പീച്ച് തെറാപിസ്റ്റ് നിയമനം; വിശദമായി അറിയാം
കൊയിലാണ്ടി: പന്തലായനി ബിആര്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലേക്ക് സ്പീച്ച് തെറാപിസ്റ്റ് നിയമനത്തിനായുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12.2.2025ന് രാവിലെ 10.30ന് ബിആര്‍സി പന്തലായനിയില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഹാജരാകേണ്ടതാണ്. Description: Appointment of Speech Therapist under Pantalayani BRC
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിന് കീഴിലുള്ള മെഡിസിന്‍ വിഭാഗത്തിലെ ഉഷസ്സ് (എ.ആര്‍.ടി. ക്ലിനിക്ക്) -ലേക്ക് സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത – ബി എസ് സി നഴ്‌സിംഗ്/ജിഎന്‍എം. ഉയര്‍ന്ന പ്രായ പരിധി: 25-36 വയസ്സ് (01.01.2025 പ്രാബല്യത്തില്‍) നിയമാനുസൃത ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പ്രതിമാസ വേതനം:
പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ കെയർ ഗിവർ നിയമനം; വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ കെയർ ഗിവർ നിയമനം. വയോജനങ്ങൾക്കു വേണ്ടിയുള്ള സായംപ്രഭ ഹോം പദ്ധതി നടത്തിപ്പിനാണ് കെയർ ഗിവറെ തിരഞ്ഞെടുക്കുന്നുത്. യോഗ്യത: പ്ലസ്ടു. ജെറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്നുമാസം പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.
ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബാച്ചിലര്‍ ഇന്‍ ഒക്യുപ്പേഷണല്‍ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട് ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് www.imhans.ac.in
എംപ്ലോയബിലിറ്റി സെന്ററില്‍ ഫാക്കല്‍റ്റിമാരെ ക്ഷണിച്ചു; വിശദമായി അറിയാം
കോഴിക്കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവയുടെ ഫാക്കല്‍റ്റി പാനലിലേക്കായി പരിചയസമ്പന്നരായ ട്രെയിനേഴ്സില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റെസ്യൂമെ ജനുവരി 31 നകം [email protected] വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. ഫോണ്‍: 0495-2370176. ഫേസ് ബുക്ക് പേജ് calicutemployabilitycentre.
കായക്കൊടി പഞ്ചായത്തില്‍ ക്ലര്‍ക്ക് നിയമനം; അഭിമുഖം 29ന്
കായക്കൊടി: കായക്കൊടി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു. 29ന് രാവിലെ 10മണിക്ക് പഞ്ചായത്ത് ഓഫീസില്‍ അഭിമുഖം നടക്കും. Description: Clerk appointment in Kayakodi Panchayat; Interview on 29
അധ്യാപക ഒഴിവ്; വിശദമായി അറിയാം
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് അധ്യാപകന്റെ ഒഴിവാണുള്ളത്. നിയമന കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
കോടഞ്ചേരിയിൽ സൈക്കോളജിസ്റ്റ് നിയമനം; അഭിമുഖം 30-ന്
കോഴിക്കോട്: സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയായ എനേബ്ലിംഗ് കോഴിക്കോടിന്റെ ഭാഗമായി കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ചികിത്സ പുനരിധിവാസ പദ്ധതിക്കായി കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനമായ കോടഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കണ്‍സള്‍ട്ടന്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്