Category: സ്പെഷ്യല്‍

Total 567 Posts

ഒരുമയുടെ മധുരമുള്ള ‘ഉപ്പ്’; അരിക്കുളത്തെ നാട്ടുകാരും കുട്ടികളും അഭിനയിച്ച സിനിമ; ഉപ്പിലെ ആദ്യ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

അരിക്കുളം: കാറ്റിന്നോളം താളം തുള്ളും…..അരിക്കുളത്തുകാരെ സംബന്ധിച്ച് ഇത് വെറുമൊരു സിനിമാപാട്ടല്ല. അരിക്കുളത്തെ നാട്ടുവഴികളും വീടുകളും നാട്ടുകാരും നിറഞ്ഞു നില്‍ക്കുന്ന അതിമനോഹരമായ കാഴ്ചകളുള്ള അവരുടെ ‘ഉപ്പ്’ എന്ന കുഞ്ഞ് സിനിമയിലെ ആദ്യ പാട്ടാണ്. അരിക്കുളം ഗ്രാമപഞ്ചായത്തും കെപിഎംഎസ്എം ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി നിര്‍മ്മിച്ച സിനിമയാണ് ഉപ്പ്. പ്രദീപ് കുമാര്‍ കാവുംന്തറയുടെ തിരക്കഥയില്‍ സ്‌ക്കൂളിലെ കമ്പ്യൂട്ടര്‍

തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്; ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടും പരിഹാരമായില്ല, വെള്ളക്കെട്ടില്‍ മുങ്ങി കടകകളും പ്രദേശവാസിയുടെ വീടും

തിക്കോടി: മഴ ശക്തമായതോടെ വീണ്ടും വെള്ളക്കെട്ടില്‍ മുങ്ങി തിക്കോടി പഞ്ചായത്ത് ബസാര്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലെ സലീമിന്റെ വീട്ടിലും വെള്ളം കയറിയ നിലയിലാണുള്ളത്. എല്ലാ മുറികളിലും അടുക്കളയിലും അടക്കം ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വെള്ളം കയറിയിട്ടുണ്ട്. തിക്കോടി പഞ്ചായത്ത് ബസാറിലെ അടിപ്പാതയുെട എതിര്‍ ഭാഗത്തായാണ് സലീമിന്റെ

ഇഷ്ടംപോലെ നത്തോലിയാണല്ലേ, എന്തുണ്ടാക്കുമെന്ന ചിന്തയിലാണോ? എന്നാല്‍ ഈ അച്ചാറൊന്ന് പരീക്ഷിച്ചുനോക്കൂ

ചെമ്മീന്‍ സീസണ്‍ കഴിഞ്ഞപ്പോള്‍ ഇപ്പോഴിതാ നത്തോലി സീസണായി. കിലോയ്ക്ക് ഇരുപതും മുപ്പതുമൊക്കെയാണ് പലയിടത്തും വില. ആദായത്തില്‍ കിട്ടുന്നതിനാല്‍ പലയിടത്തും രണ്ടും മൂന്നും കിലോ വാങ്ങിയിട്ടുണ്ടാകും. മുറിച്ച് വൃത്തിയാക്കിയെടുക്കാനാണ് പെടാപ്പാട്. കറിവെച്ചും, വറുത്തും, പീരയുണ്ടാക്കിയുമൊക്കെ എത്രയാന്നുവെച്ചാണ് കഴിക്കുക. മടുത്തുപോകും. അപ്പോഴൊന്ന് അച്ചാറിട്ടുവെച്ചാലോ. ഇപ്പോഴുള്ള തിന്നുമടുത്ത അവസ്ഥയ്ക്ക് ആശ്വാസവുമാകും, മീന്‍ വാങ്ങുന്നത് പോക്കറ്റ് കാലിയാക്കുമെന്ന സ്ഥിതിവരുമ്പോള്‍ തൊട്ടുകൂട്ടാന്‍ മീന്‍വിഭവവുമാകും.

ഇപ്പോഴെനിക്കാ മീനുകളുടെ പേരറിയാം, കടലിരമ്പം കേള്‍ക്കാം; സോമന്‍ കടലൂരിന്റെ പുള്ളിയന്റെ വായന

സോമൻ കടലൂരിൻ്റെ പുള്ളിയൻ എന്ന പുതിയ പുസ്തകം കുറച്ചായി പുസ്തക ഷെൽഫിൽ സുഷുപ്തിയിലാണ്. പുള്ളിയന് ജീവൻ വെക്കാൻ ഒരു പനിക്കാലം വേണ്ടി വന്നു.  പനിചൂണ്ടയിൽ കുരുങ്ങിയ പുള്ളിയൻ തിരണ്ടി മനസ്സിനെ  വലിച്ചു കൊണ്ടു പോവാൻ തുടങ്ങി. ഇപ്പോൾ കണ്ണടയ്ക്കുമ്പോൾ എനിക്ക് കടലിരമ്പം കേൾക്കാം. പുള്ളിയനും, കടുകപാരയും, കടും പിരിയും, ചെമ്പല്ലിയും,  ബാമീനും പിന്നെ പേരറിയാത്ത കോടാനു

‘ജയവും തോല്‍വിയുമല്ല, ഇന്ത്യക്കുവേണ്ടി മത്സരിക്കുന്നതിന്റെ ആവേശത്തിലാണ്; ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മത്സരിച്ച് മുചുകുന്ന് സ്വദേശി കെ.ടി നിധിന്‍

എ.സജീവ് കുമാര്‍ ഉഗാണ്ടയില്‍ നടക്കുന്ന മത്സരം അവസാനിക്കുന്നതും കാത്ത് മുചുകുന്ന് കൊയിലോത്തുംപടിയിലെ കോന്നക്കല്‍ താഴെ വീട്ടില്‍ കാത്തിരിക്കയാണ് ഒരു കുടുംബം. ലോക പാരാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മത്സരിക്കുന്ന കെ.ടി നിധിന്റെ വീട്ടി ലാണ് ആഹ്ലാദം അലയടിക്കുന്നത്. ഇന്ത്യക്കുവേണ്ടി ഗ്രൂപ്പ് മത്സരത്തിനുള്ള ഏക മലയാളിയാണ്. ഗ്രൂപ്പില്‍ വെള്ളിയും വെങ്കലവും ഇന്ത്യ നേടി. സിംഗിള്‍ ഇനത്തിലും മത്സരിക്കുന്നു.

”പതിവായി പോകാറുളള വേഗതയിലാണ് പോയത്, അപകടം നടന്നതിന് പിന്നാലെ ഞെട്ടിത്തരിച്ചുപോയി, ബസില്‍ കൂട്ട നിലവിളിയായിരുന്നു”; എലത്തൂരില്‍ അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന വിയ്യൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പറയുന്നു

ജിന്‍സി ബാലകൃഷ്ണന്‍ കൊയിലാണ്ടി: വലിയൊരു അപകടത്തില്‍ നിന്നും കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വിയ്യൂര്‍ സ്വദേശിയായ വി.പി.ദിനേശന്‍. കഴിഞ്ഞദിവസം എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബസിലെ യാത്രക്കാരുടെ കൂട്ടത്തില്‍ ദിനേശനുമുണ്ടായിരുന്നു. അപകടത്തില്‍ ദിനേശന്റെ കാലിനും കൈയ്ക്കും പരിക്കുപറ്റിയിട്ടുണ്ട്. വിയ്യൂര്‍ സ്വദേശിയായ ദിനേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്്. തലശ്ശേരിയില്‍ നിന്നും

‘ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും.. ഊന്നുകോലും ജരാനര ദുഃഖവും’; കെ.എസ്.ബിമലിനെക്കുറിച്ച് അനൂപ് അനന്തൻ എഴുതുന്നു

അനൂപ് അനന്തൻ ‘ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളും ഊന്നുകോലും ജരാനര ദുഃഖവും’ കൂട്ടുകാർക്ക് കൂടപിറപ്പ്, കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകൻ, സാഹിത്യാസ്വാദകർക്ക് സാഹിത്യകാരൻ, നാടകാസ്വാദകർക്ക് നാടകക്കാരൻ, തൊട്ടറിഞ്ഞവർക്കെല്ലാം സഖാവ്… കുടുംബത്തിന് എല്ലാമെല്ലാം… ഇങ്ങനെയൊരാളിനെ കെ.എസ്.ബിമൽ എന്ന് വിളിക്കാം. ബിമലിനെ കുറിച്ച് എഴുതുമ്പോൾ, ബിമൽ നമ്മെ വിട്ടു പിരിയുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപുള്ള പോണ്ടിച്ചേരിയിൽ നിന്നുളള പി.സി.രാജേഷിന്റെ ഫോൺ വിളിയാണ് ഓർമ്മ.

‘തുളു’ ചിത്രം ‘തുടര്‍’ ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ മേപ്പയ്യൂരിനും അഭിമാനിക്കാം; ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മേപ്പയ്യൂരുകാരന്‍ ചന്തു

മേപ്പയ്യൂര്‍: കര്‍ണാടകയിലെ തിയേറ്ററുകളില്‍ തുടര്‍ എന്ന തുളു ചിത്രം ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മേപ്പയ്യൂര്‍ സ്വദേശി ചന്തു സന്തോഷത്തിലാണ്. മലയാളത്തില്‍ സ്വതന്ത്ര ക്യാമറമാനായ ചന്തുവിന്റെ ആദ്യ തുളു ചിത്രമാണ് തുടര്‍. ചിത്രം മികച്ച അഭിപ്രായങ്ങളുമായി ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. സുമുഖ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വില്‍സണ്‍ റിബലോ നിര്‍മിച്ച ചിത്രം എല്‍ട്ടണ്‍,

സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത; പയ്യോളിയിലും പരിസരപ്രദേശങ്ങളിലും അപകടങ്ങള്‍ തുടര്‍ക്കഥ, അടുത്തിടെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍

പയ്യോളി: ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം പയ്യോളിയിലും പരിസര പ്രദേശങ്ങളിലും അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. അടുത്തിടെ മൂന്ന് പേരാണ് അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കാരണം മരണത്തിന് കീഴടങ്ങിയത്. അതിലെ ഏറ്റവും ഒടുവിലെത്തെ ഇരയാണ് ചോറോട് ചേന്ദമംഗലം സ്വദേശി സജീന്ദ്രന്‍. രാവിലെ ഡ്യൂട്ടിക്ക് പോവുന്നതിനിടെ മൂരാട് അണ്ടര്‍പാസിന് സമീപം താഴെ കളരി സ്‌കൂളിന് സമീപത്താണ് സജീന്ദ്രന്‍ അപകടത്തില്‍പ്പെടുന്നത്. ദേശീയപാത

എം നാരായണന്‍ മാഷ്; നാടകം ജീവിതമാക്കിയ നാടകാചാര്യന്‍

എ. സജീവ്കുമാര്‍ കൊയിലാണ്ടി: നാടകം തപസ്യയാക്കി മാറ്റിയ നടനും സംവിധായകനുമായ എം. നാരായണന് നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ. ശിവരാമന്‍ പുരസ്‌കാരം. നാടക രംഗത്ത് എത്തിയതിന്റെ 55 വര്‍ഷം പിന്നിടുന്ന വേളയിലാണ് അധ്യാപന രംഗത്തും നാടകരംഗത്തും സഹപ്രവര്‍ത്തകനായിരുന്ന കെ. ശിവരാമന്‍ മാസ്റ്ററുടെ പേരിലുള്ള ട്രസ്റ്റ് നല്‍കുന്ന അവാര്‍ഡ് എം നാരായണന് ലഭിക്കുന്നത്. നടനായി ആരംഭിച്ച് നടനും