Category: ആരോഗ്യം

Total 214 Posts

ജില്ലയില്‍ മലമ്പനി പടരുന്നു, ജാഗ്രതെ; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കോഴിക്കോട്‌: ജില്ലയില്‍ മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രത കൂടിയ പ്രദേശങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലും മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൻ രാജേന്ദ്രൻ അറിയിച്ചു. ജില്ലാ വെക്ടര്‍ നിയന്ത്രണ യൂണിറ്റിന്റേയും കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റേയും ആഭിമുഖ്യത്തില്‍ പനിയുള്ളവരുടേയും അതിഥി തൊഴിലാളികളുടേയും രക്തപരിശോധന, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലെ

രാത്രി ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ശരീരഭാരം നിയന്ത്രിക്കാനാകുന്നില്ല, വല്ലാത്ത ഉത്കണ്ഠയും ആശങ്കയും; തുടങ്ങിയ ലക്ഷണങ്ങൾ തൈറോയിഡിന്റേതാകാം

രാത്രി ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ശരീരഭാരം നിയന്ത്രിക്കാനാകുന്നില്ല, വല്ലാത്ത ഉത്കണ്ഠയും ആശങ്കയും, ഉഷ്ണം സഹിക്കാനാവാതെവരിക, മാസമുറയിലെ വ്യതിയാനങ്ങൾ, ശബ്ദത്തിൽ പതർച്ച തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ. ചിലപ്പോൾ ഇത് തൈറോയിഡിന്റേതാകാം. കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാൽ പൂർണ്ണമായും പ്രതിരോധിച്ച് നിർത്താൻ കഴിയുന്ന അസുഖമാണ് ഇത്. ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്താണ്

മുഖത്തും കൈകാലുകളിലുമുള്ള എല്ലാ ചുവന്ന കുമിളകളും എംപോക്സ് ലക്ഷണമല്ല; പക്ഷേ സൂക്ഷിക്കണം, നിസാരക്കാരനല്ല എംപോക്സ്!!

കഴിഞ്ഞ ദിവസമായിരുന്നു യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ചത്. പിന്നാലെ രോഗവ്യാപനം തടയാനായി ജില്ലയില്‍ ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് കണ്ണൂരിലും എംപോക്‌സ് രോഗലക്ഷങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവതി ചികിത്സയിലാണെന്ന വാര്‍ത്തകള്‍ വന്നത്. ഇതോടെ ആളുകള്‍ക്ക് ആശങ്ക കൂടിയിരിക്കുകയാണ്. വൈറല്‍ രോഗമയതിനാല്‍ പ്രത്യേക ചികിത്സ ഇല്ലാത്തതാണ് എംപോക്‌സ് എന്ന രോഗത്തെ

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖക്കുരുവിന് കുറവില്ലേ; എങ്കില്‍ ഈ നാടന്‍ വഴികള്‍ പരീക്ഷിച്ച് നോക്കിയേ

മുഖക്കുരു എന്നത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ്. ഇതിനോടകം തന്നെ മുഖക്കുരു മാറാന്‍ പല വഴികളും പരീക്ഷിച്ച് നോക്കിയവരാകും നിങ്ങള്‍. എന്നാല്‍ അധികം പണച്ചിലവില്ലാതെ വീട്ടില്‍ തന്നെയുള്ളവ ഉപയോഗിച്ച് മുഖക്കുരുവിന് പരിഹാരം കാണാന്‍ സാധിക്കും. എന്താണ് മുഖക്കുരു ? കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു.

പേരയ്ക്ക നിസ്സാരക്കാരനല്ല; ദിവസവും പേരയില വെള്ളമോ ഒരു പേരയ്ക്കയോ കഴിക്കൂ, പേരയ്ക്കയുടെ അറിയേണ്ട മികച്ച 5 ആരോഗ്യ ഗുണങ്ങൾ

പേര മരത്തിന്റെ വേര് മുതൽ പേരയില നിറയെ ആരോഗ്യ ഗുണങ്ങളാണ്. അതുപോലെ തന്നെ ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പേരയ്ക്കയും. രുചികരവും വൈവിധ്യപൂർണ്ണവും എളുപ്പത്തിൽ ലഭ്യവുമായ പേരയ്ക്കയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയുടെ അറിയേണ്ട മികച്ച 5 ആരോഗ്യ ഗുണങ്ങൾ ഇതാ 1. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു വിറ്റാമിൻ എ യുടെ സമ്പന്നമായ ഉറവിടമാണ് പേരയ്ക്ക.

ഭാരം കുറയ്ക്കാനാണോ ശ്രമം, എങ്കില്‍ ഓട്‌സ് കഴിക്കേണ്ടത് ഇങ്ങനെയാണ്

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് ഓട്‌സ്. നാരുകള്‍ ധാരാളം അടങ്ങിയ ഓട്‌സ് സുഗമമായ ദഹനത്തിന് സഹായിക്കുന്നു. കലോറിയാകട്ടെ കുറവുമാണ്. രാത്രിയില്‍ ഓട്‌സ് കുതിര്‍ക്കാന്‍ വയ്ക്കുക. ശേഷം ബ്രേക്ക്ഫാസ്റ്റായി കുതിര്‍ത്ത ഓട്‌സ് കഴിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ സുസ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ഓട്സിലെ ലയിക്കുന്ന നാരുകള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും.

വരണ്ട ചുമയും വിറയലോടുകൂടിയ പനിയും പിടികൂടിയിട്ട് ആഴ്ചകളായോ ? എങ്കില്‍ സൂക്ഷിക്കണം, ചെള്ള് പനിയുടെ ലക്ഷണമാവാം!!

കണ്ണൂർ മാലൂർ ഗ്രാമപഞ്ചായത്തില്‍ ചെ​ള്ള് പ​നി റിപ്പോര്‍ട്ട് ചെയ്തതോടെ ആളുകള്‍ ആശങ്കയിലാണ്. കഴലവീക്കമോ, വരണ്ട ചുമയോ പിടിപെട്ടാല്‍ ചെള്ള് പനിയാണോ എന്ന പേടിയിലാണ് മിക്കവരും. എന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായി ശ്രദ്ധിച്ച് പരിചരിച്ചാല്‍ ചെള്ള് പനിയെ പ്രതിരോധിക്കാന്‍ സാധിക്കും. ചെള്ള് പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചും വിശദമായി അറിയാം വിറയലോടുകൂടിയ പനി, തലവേദന, പേശിവേദന, ചുവന്ന

മുഖം തിളങ്ങാന്‍ പാര്‍ലറില്‍ പോയി മടുത്തോ ? എങ്കിലിതാ വീട്ടില്‍ തന്നെയുണ്ട് നാടന്‍വഴികള്‍

മുഖം തിളങ്ങാന്‍ പാര്‍ലറില്‍ പോയി മടുത്തവരാണോ നിങ്ങള്‍. എങ്കില്‍ ഇനി അല്‍പം നാടന്‍ വഴികള്‍ ശ്രമിച്ച് നോക്കിയാലോ. പാര്‍ലറില്‍ ചിലവാക്കുന്ന പൈസയുടെ പകുതി പോലും ഇല്ലാതെ എളുപ്പത്തില്‍ മുഖകാന്തി വര്‍ധിപ്പിക്കാന്‍ പറ്റുന്ന നിരവധി മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്. എന്നാല്‍ മറ്റ് അസുഖങ്ങളോ, ചര്‍മ രോഗങ്ങളോ ഉള്ളവര്‍ സൗന്ദര്യസൗരക്ഷണത്തിനായി എല്ലാം പരീക്ഷിച്ച്‌ നോക്കരുത്. കൃത്യമായി ഡോക്ടറുടെ പക്കല്‍

വീട്ടിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കിയിട്ട് മാസങ്ങളായോ ? എങ്കില്‍ ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെടാന്‍ സാധ്യതയുണ്ട്‌!!

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങള്‍ വീണ്ടും ആശങ്കയിലാണ്‌. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച്, ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സ തുടങ്ങിയാല്‍ രോഗം ഒരു പരിധിവരെ ഭേദമാക്കാന്‍ സാധിക്കും. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ്

അതി തീവ്ര പനിയും തൊലിപ്പുറത്ത് ചുവന്ന പാടുകളും ഉണ്ടോ ? ചിലപ്പോള്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാവാം, പേടിക്കേണ്ടതില്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം!!

മഴ ശക്തമാകുന്നതിനോടൊപ്പം തന്നെ സംസ്ഥാനത്ത് പനി ബാധിതരും കൂടുകയാണ്. പലരും പനിയെ തുടര്‍ന്ന് ആഴ്ചകളോളം വീടുകളില്‍ വിശ്രമത്തിലാണ്. എന്നാല്‍ ചിലരാകട്ടെ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന മട്ടിലാണ്. സത്യത്തില്‍ ആരോഗ്യപരമായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലമാണ് മഴക്കാലം. കാരണം വൈറല്‍ പനി, ചിക്കന്‍ഗുനിയ, മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയവ മഴക്കാലത്താണ് കൂടുതലായി വ്യാപിക്കാന്‍ സാധ്യത. അത്തരത്തില്‍ മഴക്കാലത്ത്