Category: ആരോഗ്യം

Total 226 Posts

തടി കുറയ്ക്കാം, പ്രമേഹം നിയന്ത്രിക്കാം; ചോറിന് പകരം ഇവ കഴിക്കൂ

മലയാളികള്‍ക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് ചോറ്. ചിലപ്പോഴൊക്കെ മറ്റെന്ത് കഴിച്ചാലും ഒരു നേരമെങ്കിലും ചോറ് കിട്ടിയാല്‍ മതിയെന്നാണ് പലരും ചിന്തിക്കുന്നത്. മിക്കവാറും വീടുകളില്‍ ഉച്ചയ്ക്കും രാത്രിയുമെല്ലാം ചോറ് ആയിരിക്കും ഭക്ഷണം. രാത്രിയില്‍ ചോറ് കഴിക്കുന്നത് മൊത്തത്തിലുള്ള ആറോഗ്യത്തിന് നല്ലതല്ല. ചോറും അരി ഭക്ഷണവും ധാരാളം കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരഭാരം വര്‍ധിക്കാനും കാരണമാകും. പ്രമേഹമുളഅളവര്‍ അത്താഴത്തിന്

പല്ലുതേയ്ക്കാൻ ബ്രഷിൽ നിറയെ ടൂത്ത് പേസ്റ്റ് എടുക്കുന്നവരാണോ? ഇനി അത് വേണ്ട; വായയുടെ ആരോ​ഗ്യത്തിനായി ചില ടിപ്സ്

ആ​ഗോളതലത്തിൽ വായിലെ രോ​ഗങ്ങൾ മൂലം മുന്നൂറുകോടിയിലേറെ പേർ വലയുന്നുവെന്ന് ലോകാരോ​ഗ്യസംഘടനയുടെ കണക്കുകൾ പറയുന്നു. 1990 മുതൽ 2019 വരെ മാത്രം വായിലെ രോ​ഗങ്ങൾ മൂലം ദുരിതം അനുഭവിക്കുന്നവർ നൂറുകോടിയിലധികമായിട്ടുണ്ട്. വായയുടെ ആരോ​ഗ്യം കാത്തു സൂക്ഷിക്കുമ്പോൾ ഒരാളുടെ ആത്മവിശ്വാസത്തെയും വർധിപ്പിക്കാൻ സാധിക്കുന്നതാണ്. അമിത മധുരത്തിന്റെ ഉപയോ​ഗം, പുകയില ഉപയോ​ഗം, ദന്തശുചിത്വം ഇല്ലായ്മ, മദ്യോപയോ​ഗം തുടങ്ങിയവയാണ് വായിലുണ്ടാകുന്ന പലരോ​ഗങ്ങൾക്കും

ഹിജാമ – രക്തം ഊറ്റുന്ന അജ്ഞത; ഹിജാമ ചികിത്സയിലെ അശാസ്ത്രീയത ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു

ഹിജാമ ചികിത്സ എന്ന പരിപാടി ഇപ്പോള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും പ്രചാരം നേടുകയാണ്. പലരും അറിവില്ലായ്മ കൊണ്ട് ഇത് ചെയ്യാറുണ്ടെങ്കിലും ഇത് പൂര്‍ണമായും അശാസ്ത്രീയമായ ചികിത്സാ രീതിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. യാതൊരു ഫലസിദ്ധിയുമില്ലെന്ന് മാത്രമല്ല, ഇത്തരം ചികിത്സകള്‍ പലപ്പോഴും അപകടകരവുമാണെന്ന് അവര്‍ പറയുന്നു. ഹിജാമയെക്കുറിച്ച് ഇന്‍ഫോക്ലിനിക്ക് എന്ന ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മ എഴുതിയ കുറിപ്പ് വായിക്കൂ…

വെയിലേറ്റ് മുഖം കരിവാളിച്ചോ? സണ്‍ ടാന്‍ മാറ്റാം, ഈ പാക്കുകള്‍ പരീക്ഷിച്ചുനോക്കൂ

പുറത്ത് പൊരിവെയിലാണിപ്പോള്‍. ഈ വെയിലത്ത് നടക്കുന്നത് സ്‌കിന്നിന് ഏറെ ദോഷം ചെയ്യും. പതിവായി അമിതമായി വെയിലേല്‍ക്കുമ്പോള്‍ ശരീരത്തില്‍ ടാന്‍ വരും. ടാനിങ് ചര്‍മ്മത്തിന്റെ നിറത്തെ മാത്രമല്ല ബാധിക്കുക, സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. സണ്‍ ടാന്‍ മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പാക്കുകള്‍ പരിചയപ്പെടുത്താം: കറ്റാര്‍ വാഴ ജെല്‍:

മുഖക്കുരുവിന് ഇതുവരെ പരിഹാരമായില്ലേ ? ഇവ പരീക്ഷിച്ച് നോക്കിയേ

സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഇക്കാലത്ത് ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് മുഖക്കുരു. അതിനാല്‍ തന്നെ നിങ്ങളില്‍ പലരും മുഖക്കുരു മാറാന്‍ പലവിധ മാര്‍ഗങ്ങളും പരീക്ഷിച്ച് നോക്കിയിട്ടാവും. എങ്കിലിതാ മുഖുക്കുരു മാറാന്‍ ചിലവ് കുറഞ്ഞ വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാവുന്ന ചില പൊടിക്കൈകള്‍. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ്

ഉപയോഗിച്ച എണ്ണതന്നെ വീണ്ടും പാചകത്തിനായി ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു

പണം ലാഭിക്കാനായി ഉപയോഗിച്ച എണ്ണയില്‍ തന്നെ വീണ്ടും ആഹാരം പാകം ചെയ്ത് കഴിക്കാറുണ്ടോ? എന്നാല്‍ ഇത് ഭാവിയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാവും നിങ്ങളില്‍ ഉണ്ടാക്കുക. പ്രത്യേകിച്ച് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം. ഒരിക്കല്‍ ഉപയോഗിച്ച എണ്ണയില്‍ ട്രാന്‍സ്ഫാറ്റുകളുടെ അളവ് വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഉയര്‍ന്ന ചൂടില്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ അതിലെ ആരോഗ്യത്തിന് ഗുണകരമായ ദ്രാവക

ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ കരുതിയിരിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഇടവിട്ടുള്ള വേനല്‍മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ തടയാന്‍ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. വീടിനകത്ത് അലങ്കാര ചെടികള്‍ വളര്‍ത്തുന്ന

നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക; മഞ്ഞപ്പിത്തം ലക്ഷണങ്ങള്‍ ഉള്ളവര്‍ ശാസ്ത്രീയ ചികിത്സ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശാസ്ത്രീയ ചികിത്സ രീതികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ അറിയിച്ചു. ജലജന്യ രോഗങ്ങളില്‍ പ്രധാനപെട്ടതാണ് ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാല്‍ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് പകരുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. പിന്നീട്

ചൂടുകാലത്തെ പകര്‍ച്ചവ്യാധികള്‍; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയാണ്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. ജല നഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും

കരളിന്റെ ആരോഗ്യം നിലനിര്‍ത്താം; ഈ ആഹാര സാധനങ്ങളോട് നോ പറയൂ

കരളിന്റെ ആരോഗ്യം മനുഷ്യരെ സംബന്ധിച്ച് പ്രധാനമാണ്. പ്രത്യേകിച്ച് ഫാറ്റിലിവര്‍ രോഗബാധിതര്‍. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കരളിന്റെ ആരോഗ്യത്തെ ബാധിക്കും. കളരിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങളെ നമ്മുടെ ആഹാരക്രമത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട്. അവ ഏതെന്ന് നോക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍: ഫ്രൈസ്, ചിപ്സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ