Category: ആരോഗ്യം
പനങ്കുല പോലെ മുടിവേണോ? എങ്കില്‍ തേങ്ങാവെള്ളം ഇനി കളയേണ്ട
തേങ്ങാവെള്ളം ഇനി കളയണ്ട. തേങ്ങാവെള്ളം കൊണ്ട് മുടി കഴുകിയാൽ മുടി പനങ്കുലപോലെ വളരും. ന്നെ മുടിയെ മികച്ചതാക്കാൻ തേങ്ങാവെള്ളം ഉപയോഗിക്കാവുന്നതാണ്. തേങ്ങാവെള്ളം കൊണ്ട് മുടി കഴുകുന്നത് തലയോട്ടിയിലും മുടിയിലും ജലാംശം നിർത്തുകയും വരൾച്ച തടയുകയും ചെയ്യുന്നു. തേങ്ങാ വെള്ളത്തിൽ വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മുടി
യൂറിക് ആസിഡ് അത്ര നിസ്സാരക്കാരനല്ല, ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യസ്ഥിതി മോശമാകും; രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും എന്തെല്ലാമെന്ന് നോക്കാം
തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം എല്ലാവരും കടന്നുപോകുന്നത്. അത് കൊണ്ട് തന്നെ പലതരത്തിലുള്ള ജീവിതശെെലി രോഗങ്ങൾ പലരേയും അലട്ടുന്നു. അതിലൊന്നാണ് ഹൈപ്പർയൂറിസെമിയ എന്ന രോഗാവസ്ഥ. ശരീരത്തിൽ ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടാകുന്നതിന് കാരണമാകുന്ന രോഗാവസ്ഥയാണ് ഹൈപ്പർയൂറിസെമിയ എന്നത്. മനുഷ്യരിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉൽപന്നമാണ് യൂറിക് ആസിഡ്. ഈ പ്രക്രിയയിൽ
പനി, ക്ഷീണം, ശക്തമായ ശരീരവേദന; ഈ ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം, എലിപ്പനിയുടെ ലക്ഷണമാവാം, എടുക്കാം മുന്‍കരുതലുകള്‍
കോഴിക്കോട്: മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്ടറുടെ അടുത്തെത്തി വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം. കൈകാലുകളില്‍ മുറിവുള്ളപ്പോള്‍ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുകയും ജോലിക്കായി ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം കടക്കാത്തവിധം
മഴക്കാലത്ത് ഇടവിട്ടുള്ള പനി വന്നാല്‍ നിസാരമായി കാണരുത്; മലമ്പനിയുടെ ലക്ഷണമാവാം, അറിയാം വിശദമായി
കടുത്ത വേനല്‍ കഴിഞ്ഞുള്ള മഴക്കാലത്തിനായി എല്ലാവരും കാത്തിരിപ്പിലാണ് . എന്നാല്‍ മഴക്കാലത്തിനൊപ്പം പല തരത്തിലുള്ള രോഗങ്ങളും നമ്മളെ കാത്തിരിക്കുന്നുണ്ട്. കോളറ, മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍ഗുനിയ, പന്നിപ്പനി തുടങ്ങിയവയാണ് മഴക്കാലത്തെ പ്രധാന രോഗങ്ങള്‍. ഇവയില്‍ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രോഗമാണ് മലമ്പനി. എന്നാല്‍ കൃത്യമായി ശ്രദ്ധിച്ചാല്‍ മലമ്പനിയില്‍ നിന്നും രക്ഷപ്പെടാം. മലമ്പനിയുടെ രോഗലക്ഷണങ്ങളെക്കുറിച്ചും
ചാടിവരുന്ന വയറാണോ നിങ്ങളുടെ പ്രശ്‌നം? വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ടിപ്പുകള്‍ നിങ്ങളെ സഹായിക്കും
വീര്‍ത്തുവരുന്ന വയറ് സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ശരീരത്തിന്റെ മറ്റേത് ഭാഗത്തേക്കാള്‍ വേഗത്തില്‍ കൊഴുപ്പ് അടിയുന്ന ഇടമാണ് വയറ്. അടിവയറ്റിലെ കൊഴുപ്പ് നഷ്ടപ്പെടുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു ലക്ഷ്യമാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ആളുകള്‍ എല്ലാത്തരം ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും പരീക്ഷിക്കുന്നു. എന്നിരുന്നാലും, നമ്മള്‍ എന്തുതന്നെ ശ്രമിച്ചാലും വയറിലെ കൊഴുപ്പ് അത്ര പെട്ടെന്ന് കുറയില്ല. വയറിലെ
വില്ലന്‍ മയോണൈസ് തന്നെ; പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്, ഷവര്‍മ നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടി വീഴും
മാര്‍ച്ച്, എപ്രില്‍, മെയ് മാസങ്ങളിലായി ജില്ലയിലെ ഷവര്‍ കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 23 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ കടകളിലെയെല്ലാം പ്രധാന പ്രശ്‌നം മയോണൈസിന്റെ തെറ്റായ നിര്‍മാണ രീതിയാണെന്നാണ് അധികൃതര്‍ പറയുന്നത്. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിര്‍മാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി ഇപ്പോഴും തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോള്‍ രുചി കൂടുമെന്നതിനാലാണ്
മൂഡ് സ്വിംഗ്സ്, സ്ഥിരതയില്ലായ്മ, ആത്മഹത്യാഭീഷണി മുഴക്കൽ; വെറും വിഷാദമല്ല ബിപിഡി, അറിയാം രോഗലക്ഷണങ്ങളും കാരണങ്ങളും
മാനസികാരോഗ്യ പ്രശ്നങ്ങളോട് ഇന്നും മുഖംതിരിച്ചു നിൽക്കുന്ന സമൂഹമാണ് നമ്മുടേത്. ശരീരത്തിനു വരുന്ന അസുഖത്തിന് എത്രത്തോളം പ്രാധാന്യം നൽകുന്നോ അത്രതന്നെ മാനസികപ്രശ്നങ്ങൾക്കും പ്രാമുഖ്യം നൽകണം. ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡർ ബാധിച്ച് സ്വയം ജീവനെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അടുത്തിടെ ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോർഡറുമായി ജീവിച്ചിരുന്ന മകൾ ആത്മഹത്യ ചെയ്തതിനേക്കുറിച്ച് പേരാമ്പ്ര സ്വദേശിയായ ഒരു അച്ഛൻ ഫെയ്സ്ബുക്കിൽ
എടാ മോനെ.. ശീലങ്ങൾ മാറ്റിക്കൊ; സ്‌ട്രോക്ക് മുതല്‍ ക്യാന്‍സര്‍വരെ ഉണ്ടായേക്കും, മദ്യപാനികള്‍ക്ക് മുന്നറിയിപ്പുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഐസിഎംആര്‍. പഠനത്തിന്റെ അടിസ്ഥാനത്തില്‍, മദ്യത്തില്‍ അടങ്ങിയിരിക്കുന്ന എഥൈല്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ ദോഷകരമായ ഫലമുണ്ടാക്കുമെന്ന് ഐസിഎംആര്‍ പറയുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഭക്ഷണ ശീലങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നല്‍കിയിട്ടുള്ള പതിനേഴു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍, മദ്യപാന ശീലത്തെയും പരാമര്‍ശിക്കുന്നുണ്ട്. ആല്‍ക്കഹോള്‍ കഴിക്കുന്നതിലൂടെശരീരത്തില്‍ എത്തുന്ന എഥൈല്‍ ആല്‍ക്കഹോള്‍ ഹൈപ്പര്‍ടെന്‍ഷന്‍, പക്ഷാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിക്ക് വെസ്റ്റ് നൈല്‍ പനി; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്
കോഴിക്കോട്: ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരിച്ച പതിമൂന്നുകാരിക്ക് വെസ്റ്റ് നൈല്‍ സ്ഥീരികരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. കുട്ടിയുടെ മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യവകുപ്പ് സ്ഥീരികരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ക്ഷീണവും ഛര്‍ദിയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നുണ്ടോ?; മഞ്ഞപ്പിത്ത ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളും അറിയാം വിശദമായി
മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 8പേരാണ് മരണപ്പെട്ടത്. രോഗം പടരുന്നതോടെ ആശങ്കയിലാണ് ജനങ്ങള്‍. പലപ്പോഴും ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാത്തതാണ് മഞ്ഞപ്പിത്തത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായി ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ മഞ്ഞപ്പിത്തത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകര്‍ച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാല്‍ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്.