Category: ആരോഗ്യം
നഷ്ടപ്പെട്ട ഉന്മേഷവും മാനസികാരോഗ്യവും വീണ്ടെടുക്കാം; ദിവസവും മുപ്പത് മിനിറ്റ് നടക്കൂ.. ഹൃദയത്തെ സംരക്ഷിക്കൂ
വ്യായാമത്തിൻറെ ഏറ്റവും ലളിതവും ഫലപ്രദവുമായ ഒന്നാണ് നടത്തം. ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും നടക്കുന്നത് നല്ലതാണ്. ദിവസവും 30 മിനിറ്റ് നടക്കുന്നത് പതിവാക്കിയാൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് പ്രിവൻറീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. പതിവായി നടക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോളിനെ കുറയ്ക്കാനും
സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി; പത്ത് മാസത്തിനിടെ മരിച്ചത് 163 പേർ, മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി എലിപ്പനി വ്യാപനം കൂടുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി വ്യാപനം. പത്ത് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 163 പേർ.ഈ മാസം 208 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ഒമ്പത് മരണം സംഭവിച്ചതായാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. എല്ലാ ജില്ലകളിലും എലിപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഓരോ മാസത്തെയും കണക്കുകൾ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രതിദിനം പത്തിലധികം ആളുകളിൽ എലിപ്പനി സ്ഥിരീകരിക്കുന്നു.
കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ കേള്‍വി തകരാറിന് വരെ സാധ്യത; നിസാരക്കാരനല്ല മുണ്ടിനീര്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സാധാരണയായി കുട്ടികളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് മുണ്ടിനീര്. കവിളിന്റെ സമീപത്തിലുള്ള പരോട്ടിഡ് ഗ്രന്ഥികൾ (parotid glands) എന്നു പേരായ ഉമിനീർ ഗ്രസ്ഥികളെ കൂടുതലായി ബാധിക്കുന്ന രോഗമാണിത്. അഞ്ച് വയസ് മുതല്‍ ഒമ്പത് വയസ് വരെയുള്ള കുട്ടികളിലാണ് അസുഖം കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖം കൂടിയാണിത്. പാരാമിക്സോവൈറസ് മൂലമാണ് മുണ്ടിനീര് ഉണ്ടാകുന്നത്. ഏകദേശം
ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ അറിയാം
ഹൃദ്രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാനപ്പെട്ട കാരണം. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കും. ഹൃദ്രോഗത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് മുംബൈയിലെ മെഡിക്കോവര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ അനുപ് മഹാജാനി. ആവശ്യത്തിന്
എല്ലാ തലവേദനയും പനിയും വെസ്റ്റ് നൈല്‍ രോഗലക്ഷണമാവില്ല; എങ്കിലും സൂക്ഷിക്കണം! കൊതുകു നശീകരണം പ്രധാനം
കണ്ണൂരില്‍ പത്തൊമ്പതുകാരിയ്ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ എല്ലാ തലവേദനയും പനിയും വെസ്റ്റ് നൈല്‍ രോഗ ലക്ഷണമാവില്ല. എങ്കിലും നിസാരമായി രോഗത്തെ കാണാനും പാടില്ല. കൃത്യമായി ജാഗ്രത പാലിച്ചാല്‍ വെസ്റ്റ് നൈല്‍ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയും അശുദ്ധ ജലത്തില്‍ വളരുന്ന ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ പനി പരത്തുന്നത്.
വയർ ചാടുന്നത് നിങ്ങളെ നിരാശരാക്കുന്നുണ്ടോ? വിഷമിക്കേണ്ട, വയർകുറയ്ക്കാൻ സഹായിക്കുന്ന ജ്യൂസുകൾ ഇതാ
വയർ ചാടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് വയർചാടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇവ കുറയ്ക്കുവാൻ ഭക്ഷണം, വ്യായാമം, ജീവിതശൈലീമാറ്റങ്ങൾ വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. പോഷകങ്ങൾ അടങ്ങിയ പച്ചക്കറി ജ്യൂസ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും ഇത് എളുപ്പത്തിൽ വയറിലെ കൊഴുപ്പു കുറയുവാൻ സഹായിക്കും. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന വെജിറ്റബിൾ ജ്യൂസ് ഏതൊക്കെ
ജില്ലയില്‍ മലമ്പനി പടരുന്നു, ജാഗ്രതെ; ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുക, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
കോഴിക്കോട്: ജില്ലയില്‍ മലമ്പനി പകര്‍ത്തുന്ന അനോഫിലസ് കൊതുകിന്റെ സാന്ദ്രത കൂടിയ പ്രദേശങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലും മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൻ രാജേന്ദ്രൻ അറിയിച്ചു. ജില്ലാ വെക്ടര്‍ നിയന്ത്രണ യൂണിറ്റിന്റേയും കോര്പ്പറേഷന് ആരോഗ്യ വിഭാഗത്തിന്റേയും ആഭിമുഖ്യത്തില്‍ പനിയുള്ളവരുടേയും അതിഥി തൊഴിലാളികളുടേയും രക്തപരിശോധന, കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളിലെ
രാത്രി ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ശരീരഭാരം നിയന്ത്രിക്കാനാകുന്നില്ല, വല്ലാത്ത ഉത്കണ്ഠയും ആശങ്കയും; തുടങ്ങിയ ലക്ഷണങ്ങൾ തൈറോയിഡിന്റേതാകാം
രാത്രി ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ല, ശരീരഭാരം നിയന്ത്രിക്കാനാകുന്നില്ല, വല്ലാത്ത ഉത്കണ്ഠയും ആശങ്കയും, ഉഷ്ണം സഹിക്കാനാവാതെവരിക, മാസമുറയിലെ വ്യതിയാനങ്ങൾ, ശബ്ദത്തിൽ പതർച്ച തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ. ചിലപ്പോൾ ഇത് തൈറോയിഡിന്റേതാകാം. കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാൽ പൂർണ്ണമായും പ്രതിരോധിച്ച് നിർത്താൻ കഴിയുന്ന അസുഖമാണ് ഇത്. ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്താണ്
മുഖത്തും കൈകാലുകളിലുമുള്ള എല്ലാ ചുവന്ന കുമിളകളും എംപോക്സ് ലക്ഷണമല്ല; പക്ഷേ സൂക്ഷിക്കണം, നിസാരക്കാരനല്ല എംപോക്സ്!!
കഴിഞ്ഞ ദിവസമായിരുന്നു യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചത്. പിന്നാലെ രോഗവ്യാപനം തടയാനായി ജില്ലയില്‍ ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് കണ്ണൂരിലും എംപോക്സ് രോഗലക്ഷങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവതി ചികിത്സയിലാണെന്ന വാര്‍ത്തകള്‍ വന്നത്. ഇതോടെ ആളുകള്‍ക്ക് ആശങ്ക കൂടിയിരിക്കുകയാണ്. വൈറല്‍ രോഗമയതിനാല്‍ പ്രത്യേക ചികിത്സ ഇല്ലാത്തതാണ് എംപോക്സ് എന്ന രോഗത്തെ
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മുഖക്കുരുവിന് കുറവില്ലേ; എങ്കില്‍ ഈ നാടന്‍ വഴികള്‍ പരീക്ഷിച്ച് നോക്കിയേ
മുഖക്കുരു എന്നത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ്. ഇതിനോടകം തന്നെ മുഖക്കുരു മാറാന്‍ പല വഴികളും പരീക്ഷിച്ച് നോക്കിയവരാകും നിങ്ങള്‍. എന്നാല്‍ അധികം പണച്ചിലവില്ലാതെ വീട്ടില്‍ തന്നെയുള്ളവ ഉപയോഗിച്ച് മുഖക്കുരുവിന് പരിഹാരം കാണാന്‍ സാധിക്കും. എന്താണ് മുഖക്കുരു ? കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു.