കൊടുവള്ളിയില്‍ രണ്ട് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്


കൊടുവള്ളി: കൊടുവള്ളിയില്‍ വാഹനപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി നെല്ലാങ്കണ്ടിയിലെ എച്ച്പിയുടെ പെട്രോള്‍സ്റ്റേഷന്റെടുത്തെ വളവിലാണ് അപകടം ഉണ്ടായത്. രണ്ട് കാറുകളും ഒരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

അടിവാരം, കൈതപ്പൊയില്‍ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. പാലക്കുറ്റി സ്വദേശിയാണ് ബൈക്ക് യാത്രക്കാരന്‍. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിസുമായി പ്രവേശിപ്പിച്ചു.