കൊടികളും ബോർഡുകളും നശിപ്പിച്ചതിൽ പ്രതിഷേധം ; പെരുവണ്ണാമൂഴി ജിക്കാ പ്ലാൻ്റിലേക്ക് സിഐടിയു മാർച്ച്


പെരുവണ്ണാമൂഴി: കേരള വാട്ടർ അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജിക്കാ പ്ലാൻ്റിൽ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ [C.I.T.U] സ്ഥാപിച്ച കൊടികളും, പ്ലാൻ്റ് കരാറുകാരുടെ അഴിമതി ആരോപിച്ച് സ്ഥാപിച്ച ബോർഡുകളും നശിപ്പിച്ചതിനെതിരെ സിഐടിയു പ്രതിഷേധ മാർച്ച് നടത്തി.കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സിഐടിയു പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ. സുനിൽ ഉദ്ഘാടനം ചെയ്തു.   

യൂണിയൻ സംസ്ഥാന സെക്രട്ടറി ഏ. രാജു, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. രമ, ജില്ലാ സെകട്ടറി ബി. വിജയൻ, ജില്ലാ പ്രസിഡണ്ട് കെ.കെ.വിജയൻ, ജില്ലാ ട്രഷറർ എം.എം. അനിൽ കുമാർ, ജില്ലാ ജോ.സെക്രട്ടറി കെ. പി. ഉസ്മാൻ കോയ, രാജേഷ് ബാബു, ഇന്ദു , തുടങ്ങിയവർ സംസാരിച്ചു.