പാരാബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ മെഡല്‍ നേട്ടവുമായി മുചുകുന്ന് സ്വദേശി; അനുമോദിച്ച് ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റി
മുചുകുന്ന്: ഉഗാണ്ടയിൽ നടന്ന പാരാബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയ നിതിൻ കെ.ടിയെ ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു. ക്ഷേത്ര മുറ്റത്ത് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് എൻ.ടി കൃഷ്ണൻ നിതിനെ പൊന്നാടയണിയിച്ചു.
രക്ഷാധികാരി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉപഹാരം സമർപ്പിച്ചു. ക്ഷേത്ര നവീകരണത്തിൻ്റെ ഭാഗമായി നടക്കുന്ന അഷ്ടമംഗല്യ പ്രശ്നത്തിൻ്റെ ധനസമാഹരണത്തിലേക്കുള്ള ആദ്യ സംഭാവന എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരിയിൽ നിന്നും രവീന്ദ്രൻ ടി.കെ സ്വീകരിച്ചു.
കൺവീനർ പ്രേമരാജ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എൻ.ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാധാകൃഷൻ, രാജൻ പുത്തൻ പുരയിൽ, രവീന്ദ്രൻ.പി എന്നിവർ സംസാരിച്ചു. നിതിൻ കെ.ടി നന്ദി പറഞ്ഞു.