ചെങ്ങോട്ടുകാവില്‍ ട്രെയിന്‍തട്ടി മരിച്ചത് പേരാമ്പ്ര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍


പേരാമ്പ്ര: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി താച്ചിറ വയല്‍ പ്രകാശന്‍ ആണ് മരിച്ചത്. അന്‍പത്തിയൊന്ന് വയസായിരുന്നു.

ഇന്ന് ഉച്ചയോടെ കൊയിലാണ്ടി ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

അച്ഛന്‍: കുമാരന്‍. അമ്മ: കല്ല്യാണി. ഭാര്യ: സവിത. മക്കള്‍: ആദര്‍ശ്, ആകാശ്.