പതിറ്റാണ്ട് മുമ്പുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അവര്‍; പൂക്കാട് ഒത്തുകൂടി കൊയിലാണ്ടി ഗവ. കോളേജ് 1991-93 പ്രീഡിഗ്രി ബാച്ച്


കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ് 1991-93 പ്രീ ഡിഗ്രീ ബാച്ച് കൂട്ടായ്മയുടെ വാര്‍ഷിക സംഗമം പൂക്കാട് എഫ്.എഫ് ഹാളില്‍ നടന്നു. പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും ടെലിവിഷന്‍ കോമഡി ഷോകളിലെയും മറ്റ് സ്റ്റേജ് ഷോകളിലെയും നിറസാന്നിധ്യമായ മധുലാല്‍ കൊയിലാണ്ടി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുരേഷ് മുചുകുന്ന് സ്വാഗതവും പ്രസിഡന്റ് വി.കെ.കെ സജി വിവിധ മത്സര പരീക്ഷകളിലും മറ്റു വിഭാഗങ്ങളിലും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയവരെ അനുമോദിച്ചു. റജിനബാലകൃഷ്ണന്‍, സന്തോഷ് നരിക്കിലാട്ട്, അശ്വിനി ദേവ്, ബിന്ദു.പി.കെ, ഷീന പ്രജിത്ത്, സലീം നടുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. മിനി പ്രദീപ് നന്ദി രേഖപ്പെടുത്തി.

കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി സന്തോഷ് നരിക്കിലാട്ട് (പ്രസിഡന്റ്), മിനി പ്രദീപ് (സെക്രട്ടറി), ഷീന പ്രജിത്ത് (ട്രഷറര്‍), സന്തോഷ് കുമാര്‍ (വൈസ് പ്രസിഡന്റ്), പ്രവീണ്‍കുമാര്‍.കെ (ജോയന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് കരോക്കെ ഗാനമേളയും മധുലാല്‍ കൊയിലാണ്ടിയുടെ മിമിക്രിയും അരങ്ങേറി.