ഉപതെരഞ്ഞെടുപ്പ് ചൂടില്‍ ഉള്ള്യേരിയിലെ തെരുവത്ത് കടവ്; പ്രചരണ രംഗത്ത് സജീവമായി ഇരുമുന്നണികളും
ഉള്ള്യേരി: തെരഞ്ഞെടുപ്പ് ചൂടില്‍ ഉള്ള്യേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ തെരുവത്ത് കടവ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എമ്മിലെ ശ്രീജ ഹരിദാസ് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റംല ഗഫൂറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. റംലയും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് പ്രചരണ രംഗത്തിറങ്ങി. ശോഭാ രാജനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.
മുന്‍ വാര്‍ഡ് മെമ്പറായ എല്‍.ഡി.എഫിന്റെ ഷിനി കക്കട്ടില്‍ രാജിവെച്ച പശ്ചാത്തലത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ സ്വാധീനമുള്ള വാര്‍ഡാണിത്. യു.ഡി.എഫില്‍ നിന്നും ഷിനി കക്കട്ടില്‍ വാര്‍ഡ് പിടിച്ചെടുത്തത് നേരിയ വോട്ടുകള്‍ക്കാണ്. വാര്‍ഡ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫും തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും ശക്തമായ പ്രചരണവുമായി ഇതിനകം തന്നെ സജീവമായിക്കഴിഞ്ഞു.
ജൂലൈ 30നാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ജൂലൈ 31ന് നടക്കും.