വെസ്റ്റ് നൈല്‍ പനി: കോഴിക്കോട് ഒരാള്‍ മരിച്ചു, പകർച്ചവ്യാധി നിയന്ത്രണത്തിന് ജില്ലകളിൽ റാപ്പിഡ് റസ്പോൺസ് ടീം
കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി ബാധിച്ച് കോഴിക്കോട് ഒരാള്‍ മരിച്ചു. കണ്ണാടിക്കല്‍ സ്വദേശിയായ അമ്പത്തിരണ്ടുകാരനാണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.
അതേ സമയം സംസ്ഥാനത്ത് 7 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ 13511 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്.
പനി കൂടുന്ന സാഹചര്യത്തില്‍ പകർച്ചവ്യാധി നിയന്ത്രണത്തിന് ജില്ലകളിൽ റാപ്പിഡ് റസ്പോൺസ് ടീം രൂപീകരിച്ചു. ഡിഎംഒയുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് രൂപീകരിച്ചത്.