ഫാര്‍മസിസ്റ്റുകളുടെ പുതുക്കിയ മിനിമം വേതനം ഉടന്‍ നടപ്പിലാക്കുക; ആവശ്യവുമായി ഉള്ള്യേരിയില്‍ നടന്ന കെ.പി.പി.എ ജില്ലാ കമ്മിറ്റി
ഉള്ള്യേരി: കേരളത്തിലെ സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്‌ററുകളുടെ പുതുക്കിയ മിനിമം വേതനം നടപ്പിലാക്കാനുള്ള കാലതാമസം എത്രയും പെട്ടെന്ന് പരിഹരിച്ച് നിയമപരമായി പ്രാബല്യത്തിലാക്കണമെന്ന് കെ.പി.പി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജീവന്‍ രക്ഷാ മരുന്നുകളില്‍ ഏര്‍പ്പെടുത്തിയ ജി.എസ്.ടി സമ്പൂര്‍ണമായും പിന്‍വലിക്കണമെന്നും, ഔഷധ വില വര്‍ദ്ധനവ് നിയന്ത്രിക്കണമെന്നും, കോര്‍പ്പറേറ്റ് മരുന്നു കമ്പനികളുടെ റീട്ടെയില്‍ വ്യാപാരം തടയിടണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം ടി.സതീശന്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ ബാലകൃഷ്ണന്‍ മലപ്പുറം, യോഹന്നാന്‍ കുട്ടി കൊല്ലം, നവീന്‍ലാല്‍ പാടികുന്ന്, വി.സി.കരുണാകരന്‍, റാബിയ, അര്‍ജുന്‍ രവി എന്നിവര്‍ സംസാരിച്ചു.
സംഘടനാ വിരുദ്ധ നടപടികള്‍ എടുത്ത നിലവിലെ ജില്ലാ ഭാരവാഹികളെ മാറ്റി പുതുതായി അഡ്‌ഹോക് കമ്മറ്റി രൂപീകരിച്ചു. കെ.പി.പി.എ ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റി സെക്രട്ടറിയായി എം.ജിജീഷ്, പ്രസിഡണ്ട് മഹമൂദ് മൂടാടി, ട്രഷറര്‍ ആയി എസ്.ഡി.സലീഷ് എന്നിവരേയും യോഗം ചുമതലപ്പെടുത്തി.
മഹമൂദ് മൂടാടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജിജീഷ്.എം സ്വാഗതവും സുരേഷ്.പി.എം നന്ദിയും പറഞ്ഞു.