ഭിന്നശേഷി സൗഹൃദമാവാന്‍ കൊയിലാണ്ടി നഗരസഭയും; സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു


കൊയിലാണ്ടി: നഗരസഭ ഭിന്ന ശേഷി സൗഹൃദമാവുന്നതിന്റ ഭാഗമായി സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്തു. നഗരസഭ 2023 -24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിച്ചു.

ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിര്‍വഹണ ഉദ്യോഗസ്ഥ ഐസിഡിഎസ്സ് സൂപ്പര്‍വൈസര്‍ സബിത സി പദ്ധതി വിശദീകരിച്ചു. കൗണ്‍സലര്‍മാരായ എ. ലളിത, സി. സുധ, സി ബബിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, രമേശ് ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഐസിഡിഎസ്സ് സൂപ്പര്‍വൈസര്‍ വീണ എസ് നന്ദി പറഞ്ഞു.