സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കേരളത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അതുല്‍രാജിനെ അനുമോദിച്ച് കോണ്‍ഗ്രസ്സ് കീഴരിയൂര്‍ കമ്മിറ്റി


കീഴരിയൂര്‍: സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കേരളത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അതുല്‍രാജിനെ അനുമോദിച്ച് കോണ്‍ഗ്രസ്സ് കീഴരിയൂര്‍ 130ാം ബൂത്ത് കമ്മറ്റി.

ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അതുല്‍ രാജിന് മൊമന്റോ നല്‍കി. ബൂത്ത് പ്രസിഡണ്ട് എന്‍.എം. പ്രജീഷ്, കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കൊല്ലംകണ്ടി വിജയന്‍, മണ്ഡലം സെക്രട്ടറി സുരേന്ദ്രന്‍ മാസ്റ്റര്‍, സദാനന്ദന്‍ പഴയന മീത്തല്‍, രഞ്ജിത്ത് ചെറുവത്ത് എന്നിവര്‍ പങ്കെടുത്തു.