കൊടുവള്ളി മാനിപുരത്ത് അറക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി; ഒടുവില്‍ നാടകീയമായി പോത്തിനെ കീഴ്‌പ്പെടുത്തി നാട്ടുകാരും മുക്കം അഗ്നിരക്ഷാസേനയും
കൊടുവള്ളി: മാനിപുരത്ത് അറക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ചു. മാനിപുരം പുഴ കടന്നോടിയ പോത്ത് ഒരു വീടിന്റെ കോമ്പൗണ്ടില്‍ കടന്ന് നിരവധി നാശനഷ്ടം വരുത്തി. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മാനിപുരം കൊളത്തക്കരയിലാണ് സംഭവം.
നാട്ടുകാര്‍ ചേര്‍ന്ന് പോത്തിനെ കീഴടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പോത്ത് ആക്രമാസക്തമായതോടെ നാട്ടുകാര്‍ മുക്കം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ഒരു വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ കയറിയ പോത്തിനെ ഏറെ പണിപ്പെട്ടാണ് കഴുത്തില്‍ കയര്‍ കുരുക്കി നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് കീഴ്‌പ്പെടുത്തിയത്.
നാട്ടുകാര്‍, മുക്കം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. മധുവിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സീനിയര്‍ ഫയര്‍ ഫയര്‍ ഓഫീസര്‍ സി മനോജ്, ഗ്രേഡ് അസിസ്റ്റന്റ് സന്തോഷ്‌കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ാേഫീസര്‍മാരായ കെ.ടി ജയേഷ്, കെ.രജീഷ്, ജി.ആര്‍ അജേഷ്, കെ.പി അജീഷ്, കെ.പി എല്‍ബിന്‍ രാധാകൃഷ്ണന്‍, ജോളി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ പിടിച്ചുകെട്ടിയത്.