മാഹി റെയിൽവെ സ്റ്റേഷന് സമീപം തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പുറത്ത്


മാഹി: മാഹി റെയിൽവെ സ്റ്റേഷന് സമീപം തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടേയും വീഡിയോയും പുറത്ത് വിട്ട് പോലീസ്. അരിയലൂർ സ്വദേശി സുധാകരൻ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ച് 25 നാണ് സുധാകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെടുന്നതിന് മുമ്പ് സുധാകരനൊപ്പം രണ്ട് ദിവസം കാണപ്പെട്ടയാളുടെ ഫോട്ടോയും വീഡിയോയുമാണ് പുറത്ത് വിട്ടത്. ചോമ്പാല പോലീസാണ് ദൃശ്യങ്ങൾ പുറത്ത വിട്ടത്. പ്രതിക്കെത്തിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

മാഹി റെയിൽവെ സ്റ്റേഷന് സമീപം അതിക്രൂരമായാണ് സുധാകരനെ മരിച്ചനിലയിൽ കാണപ്പെട്ടത്. ഇത് കൊലപാതകമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.