മന്ദങ്കാവ് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


മന്ദങ്കാവ്: മന്ദങ്കാവ് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. മന്ദങ്കാവ് പടിഞ്ഞാറയില്‍ ബിനീഷിന്റെ പേഴ്‌സാണ് നഷ്ടമായത്.

എ.ടി.എം.കാര്‍ഡ്, ഐ.ഡി.കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ലൈസന്‍സ്, പണവും അടങ്ങിയ പേഴ്‌സാണ് നഷ്ടമായത്.
ശനിയാഴ്ച (15,06.2024) രാത്രി പറശ്ശിനി മുത്തപ്പന്‍കാവ് പോയി ഞായറാഴ്ച തിരിച്ചു വരുന്നതിനിടയിലാണ് പേഴ്‌സ് നഷ്ടമായത്.

ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മുത്താമ്പിയിലുള്ള ഒരു കടയിലും, രാത്രി 12 മണിക്ക് കൊയിലാണ്ടിയിലെ ഒരു ഹോട്ടലിലും പോയിരുന്നു. എവിടെ വെച്ചാണ് പേഴ്‌സ് നഷ്ടമായതെന്ന് വ്യക്തമല്ലെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ മാഹി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറുകളിലോ അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

ബിനീഷ്-90724 06349, 99461 80906.