മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി വടക്കാഞ്ചേരി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകൾ നൈഷാന ഇഷാൽ ആണ് മരിച്ചത്.
വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.