കറന്റ് ബില്ലിലെ അഡീഷണല്‍ ക്യാഷ് ഡിപ്പോസിറ്റ് കണ്ട് കണ്ണ് തള്ളിയോ, അറിയാം വിശദമായി


തിരുവന്തപുരം: വൈദ്യുതി ബില്ലിലെ അഡീഷണല്‍ ക്യാഷ് ഡിപ്പോസിറ്റ് വിവരങ്ങളും വിശദീകരണങ്ങളും പുറപ്പെടുവിച്ച് കെ.എസ്.ഇ.ബി. വിശദീകരണങ്ങള്‍ ഇപ്രകാരം.

താങ്കളുടെ ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലിനോടൊപ്പം ക്യാഷ് ഡെപ്പോസിറ്റിന് പലിശ, ക്യാഷ് ഡെപ്പോസിറ്റ് തുക തിരിച്ചു നല്‍കല്‍, കൂടാതെ അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ്( Additional Cash deposti) വാങ്ങല്‍ എന്നിവയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വൈദ്യുതിയുടെ ഉപഭോഗത്തിനനുസരിച്ചാണ് ഈ തുകകള്‍ നല്‍കുന്നതും.

ക്യാഷ് ഡെപ്പോസിറ്റ് ഇന്ററെസ്റ്റ്(Cash deposit Interets) ; അഥവാ നാം വൈദ്യുതി കണക്ഷന്‍ എടുക്കമ്പോള്‍ കണക്ടഡ് ലോഡ് (connected Load) അനുസരിച്ച് ക്യാഷ് ഡെപ്പോസിറ്റ് അടക്കാറുണ്ട്. ഈ തുക ഒരു മാസത്തേ (Bill âvtd) മൂന്ന് ഇരട്ടിയാണ് (ദ്വൈമാസം) Monthly Bill ആണെങ്കില്‍ രണ്ടിരട്ടി, ഈ തുകയ്ക്ക് കെ.എസ്.ഇ.ബി ഓരോ സാമ്പത്തിക വര്‍ഷവും പലിശ നല്‍കുന്നുണ്ട്. (ഇത് മെയ് മാസം ആണ് ഡിമാന്റ് ചെയ്തതും).

ഉദാഹരണം 600 രൂപ യാണ് ക്യാഷ് ഡെപ്പോസിറ്റ് (CD) തുക യെങ്കില്‍ 38/= കിട്ടും. 2018-19 വര്‍ഷം 6.25% ആണ് പലിശ നിരക്ക്. ഈ കണക്കാക്കുന്ന തുക മെയ് മാസ ബില്ലില്‍ അഡ്ജസ്റ്റ്‌മെന്റ് ആയി കാണിച്ച് കുറയ്ക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള കാശ് ആയി ബില്ലില്‍ കാണിക്കുക ഉള്ളൂ.

ക്യാഷ് ഡെപ്പോസിറ്റ് റീഫണ്ട് (Cash deposit Refund) : താങ്കളുടെ ഡെപ്പോസിറ്റ് തുക കഴിഞ്ഞ വര്‍ഷ കാലയളവിലെ കറന്റ് ബില്ലിന്റെ മൂന്ന് ഇരട്ടിയേക്കാളും കൂടുതലാണെങ്കില്‍ കൂടുതലുള്ള തുക തിരിച്ച് ലഭിയ്ക്കും ഉദാ: Bi -month Bill 300 Rs. ആണെങ്കില്‍ 150 രൂപ ആണ് താങ്കളുടെ Monthly average. ie; 150×3=450 താങ്കള്ക്ക് തിരിച്ച് ലഭിയ്ക്കുന്നത് 600_450=150 Rs. അത്രയും തുക നിങ്ങളുടെ അഡ്വാന്‍സ് ക്യാഷ് ഡെപ്പോസിറ്റിലേയ്ക്ക് പോകും. അതും അഡ്വാന്‍സ് ആയി കാണിച്ച് ബില്ലില്‍ കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള കാശ് ആയി ബില്ലില്‍ കാണിക്കുക ഉള്ളൂ.

അഡീഷണല്‍ ക്യാഷ് ഡെപ്പോസിറ്റ്( Additional Cash deposit (ACD) : താങ്കളുടെ Bill XpI Monthly average 150 Rs. ആയിരിക്കുകയും എന്നാല്‍ താങ്കളുടെ ഉപഭോഗം കൂടുതല്‍ ആകയാല്‍ Monthly average 300 Rs. ആകുകയും, 300 ന്റേ മൂന്ന് ഇരട്ടി 900 Rs. ആകയാല്‍, താങ്കളുടെ, ക്യാഷ് ഡെപ്പോസിറ്റ് 600 രൂപയേ ഉള്ളൂ. ആയതിനാല്‍ 900 – 600 =300 രൂപ അഡീഷണല്‍ ബില്‍ ആയി അടയ്‌ക്കേണ്ടതായി വരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബില്ലിംഗ് വിഭാഗമായോ സീനിയര്‍ സൂപ്രണ്ടുമായോ ബന്ധപ്പെടേണ്ടതാണ്.