ടി. ശിവദാസന്‍ മാസ്റ്ററെ അനുസ്മരിച്ച് കാപ്പാട് വികാസ് വായനശാലയും പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയും


കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറിയും ഗ്രന്ഥകാരനുമായിരുന്ന ടി. ശിവദാസന്‍ മാസ്റ്ററെ അനുസ്മരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയും കാപ്പാട് വികാസ് വായനശാലയും സംയുക്തമായാണ് അനുസ്മരണം സംഘടിപ്പിച്ചത്.

‘ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി’ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണവും നടത്തി. അനുസ്മരണ പരിപാടി കാലടി സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. അബ്ദുള്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് എ.കെ രമേഷ് അനുസ്മരണ പ്രഭാഷണം നടത്തി.

xr:d:DAFwHbf4DHM:2572,j:1986511663304950463,t:24040813

പരിപാടിയില്‍ ജില്ലാ സെക്രട്ടറി ഡോ.ഹേമന്ദ് കുമാര്‍, മേഖലാ സെക്രട്ടറി കെ. മധു എന്നിവര്‍ സംസാരിച്ചു. കെ. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ജെ.പി സജീവന്‍ സ്വാഗതവും രഹില്‍ പി.കെ നന്ദിയും പറഞ്ഞു.