കണ്ണൂരിൽ കടലിൽ പോയ മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു


കണ്ണൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ തിരുവനന്തപുരം സ്വദേശിയായ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം കരിച്ചാറ പള്ളിപ്പുറം സ്വദേശി അനിൽ‌കുമാർ ആണ് കണ്ണൂരില്‍ മരിച്ചത്. അമ്പത്തൊന്ന് വയസായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. പുതിയങ്ങാടി കടപ്പുറത്തുനിന്നു മത്സ്യബന്ധനത്തിനു പോയ ഫൈബർ വള്ളത്തിലാണ് അനിൽ‌കുമാർ കുഴഞ്ഞുവീണത്. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.