തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം


കണ്ണൂര്‍: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 2023 -2024 അധ്യയന വര്‍ഷത്തേക്ക് ഹിന്ദി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഓഴിവിലേക്ക് അഭിമുഖം നടത്തുന്നു.കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ യു ജി സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരം.

ഫെബ്രുവരി 8ന് രാവിലെ 10 .30 മുതല്‍ പ്രിന്‍സിപ്പല്‍ ചേമ്പറില്‍ വച്ച് നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് യോഗ്യതയില്ലാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കുന്നതാണ്. ഫോണ്‍ : 0490 2346027 [email protected].