ഗ്രാമശാസ്ത്ര ജാഥയ്ക്ക് ആവേശകരമായ സ്വീകരണമൊരുക്കി കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്


കീഴരിയൂര്‍: ഗ്രാമശാസ്്ത്ര ജാഥയ്ക്ക് കീഴരിയൂരില്‍ വമ്പന്‍ സ്വീകരണം. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഗ്രാമശാസ്ത്ര ജാഥയ്ക്കാണ് കീഴരിയൂര്‍ പഞ്ചായത്ത് ആവേശകരമായ സ്വീകരണമൊരുക്കിയത്.

ജാഥയില്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മല, വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍, ഗ്രാമ പഞ്ചായത്ത് അംഗം ഐ.സജീവന്‍, കെ.ടി.രാഘവന്‍ പരിഷത്ത് യൂണിറ്റ് സെക്രട്ടറി വിനോദ് ആതിര, പ്രസിഡണ്ട് ബിമല്‍ സന്ദീപ്, നബ്രോട്ടില്‍ ശശി, പി.ശ്രീജിത്ത് വള്ളത്തോള്‍ ഗ്രന്ഥശാലാ ഭാരവാഹികള്‍ എന്നിവര്‍ അണി ചേര്‍ന്നു.


ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മലടീച്ചറില്‍ നിന്നും വിവിധ സംഘടനാ ഭാരവാഹികള്‍ പുസ്തക കിറ്റ് ഏറ്റുവാങ്ങി. ടി.പി.സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ.രഘുനാഥ് പരിചയപ്പെടുത്തി. മേഖലാ സെക്രട്ടറി ദിലീപ് കുമാര്‍ കെ. പ്രസിഡണ്ട് പി.പി രാധാകൃഷ്ണന്‍ വിനോദ് ആതിര എന്നിവര്‍ സംസാരിച്ചു. ജിനോ ജോസഫ് സംവിധാനം ചെയ്ത ലഘു നാടകം ചോദ്യവും അരങ്ങേറി.