ബാങ്ക് ജീവനക്കാര്‍ ഒന്നിച്ചു; മേപ്പയ്യൂരില്‍ അര്‍ബുദം തളര്‍ത്തിയ കുടുംബത്തിന്റെ വായ്പ തിരിച്ചടച്ച് കേരള        ബാങ്ക് ജീവനക്കാര്‍


മേപ്പയ്യൂര്‍: മകളുടെ അര്‍ബുദം കാരണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത വീട്ടമ്മയുടെ കടബാധ്യത തീര്‍ത്ത് മേപ്പയ്യൂര്‍ കേരള  ബാങ്ക്  ജീവനക്കാര്‍. കേരള ബേങ്കിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ സുമനസ്സുകാട്ടിയിരിക്കുകയാണ് ബാങ്ക് ജീവനക്കാര്‍.

വര്‍ഷങ്ങളായി മകളുടെ അര്‍ബുദ രോഗം കാരണം ബാങ്കില്‍ നിന്നും കടമെടുത്ത പണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു കുടുംബം. മകളുടെ ചികിത്സയ്ക്കായി ഭീമമായ തുക ചിലവായതിനാല്‍ പണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

വീട്ടമ്മയുടെ സാഹചര്യം മനസ്സിലാക്കിയ  ബാങ്ക് ജീവനക്കാര്‍ ഒത്തുചേര്‍ന്ന് പണം സ്വരൂപിച്ച് വീട്ടമ്മയുടെ വായ്പാ ബാധ്യത അടച്ചു തീര്‍ക്കുകയായിരുന്നു. കൂടാതെ വീട്ടമ്മ അടച്ച പണം കൂടി അവര്‍ക്ക് തിരിച്ചു നല്‍കി മാതൃകയായിരിക്കുകയാണ്  ജീവനക്കാര്‍. അവര്‍ ഒന്നിച്ചപ്പോള്‍ ഒരു കുടുംബത്തിന്റെ ഭാരമാണ് കുറഞ്ഞത്.

അര്‍ബുദം തളര്‍ത്തിയ കുടുംബത്തെ വായ്പാ ഭാരത്തില്‍ നിന്നും മോചിപ്പിക്കുക എന്ന ഉദ്ദേശ്യവുമായാണ് ജീവനക്കാര്‍ സത്പ്രവര്‍ത്തിക്ക് മുന്നിട്ടിറങ്ങിയത്.

കേരള ബാങ്ക് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീട്ടമ്മയ്ക്ക് വായ്പാ ബാധ്യത തീര്‍ത്തതിന്റെ രേഖകള്‍ കൈമാറി. ശാഖാ സീനിയര്‍ മാനേജര്‍ രാഗിഷ വി.പി ബിന്ദ്യ സി, ഷിനി, പ്രബിത, കുഞ്ഞിരാമന്‍, പ്രവീണ്‍, സ്വപ്ന, സുഭാഷ്,  ബീന എം.കെ, ഷാബി സി.കെ എന്നിവരായിരുന്നു പ്രവര്‍ത്തനത്തിന് മുന്നിട്ട് നിന്നത്.

ഇടപാടുകാരുടെസംഗമം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വടക്കയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീനിയര്‍ മാനേജര്‍ രാഗിഷ വി.പി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബീന എം.കെ സ്വാഗതവും ഷാബി സി.കെ നന്ദിയും രേഖപ്പെടുത്തി.[mid5]