ഇനി മത്സര പോരാട്ടം; കൊയിലാണ്ടി നഗരസഭ കേരളോത്സവ കായിക മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു


കൊയിലാണ്ടി: നഗരസഭ നടത്തുന്ന കേരളോത്സവം 2023 മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരാണ് ആദ്യ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

ഓണ്‍ ലൈന്‍ വഴിയാണ് മത്സരാര്‍ത്ഥികള്‍ പേര് നല്‍കേണ്ടത്. നഗരസഭയില്‍ നേരിട്ട് എത്തിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോട്ടോ, ആധാര്‍ നമ്പര്‍, തിരിച്ചറിയല്‍ രേഖ, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ കൈയില്‍ കരുതേണ്ടതാണ്. https://docs.google.com/forms/d/e/1FAIpQLSf-gkTn4UM428cCmqcwT_UXuu2Utm4V2bqKXalhVWAYWPvuwg/viewform?usp=sf_link എന്ന ലിങ്ക് ഉപയോഗിച്ച് മത്സരാര്‍ത്ഥികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
കായികം കണ്‍വീനര്‍ – 9447885913
യൂത്ത് കോഡിനേറ്റര്‍ – 9048458528