വഗാഡിന്റെ ലോറിയും സ്വകാര്യ ബസും റോഡില്‍ കുടുങ്ങി; കൊല്ലം – മേപ്പയൂര്‍റോഡില്‍ ഗതാഗത തടസം


കൊയിലാണ്ടി: ദേശീയ പാത നിര്‍മാണ പ്രവര്‍ത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ ലോറിയും സ്വകാര്യ ബസും റോഡില്‍ കുടുങ്ങി ഗതാഗത തടസം. കൊല്ലം മേപ്പയൂര്‍ റോഡില്‍ നരിമുക്കിലാണ് ബസ് കുടുങ്ങിയത്. അരമണിക്കൂറിലധികം വാഹനങ്ങള്‍ ഇവിടെ നിശ്ചലാവസ്ഥയിലായി.

കൊയിലാണ്ടി മേപ്പയൂര്‍ റൂട്ടിലോടുന്ന പ്രശാന്തി ബസിലാണ് വാഗാഡിന്റെ ലോറി തട്ടി നിന്നിരുന്നത്.
ഇടുങ്ങിയ റോഡായതിനാല്‍ രണ്ട് വാഹനങ്ങളും കടന്നു പോകാന്‍ ഏറെ പ്രയാസപ്പെട്ടു.
കഴിഞ്ഞ ദിവസവും ഈ റൂട്ടില്‍ വാഗാഡിന്റെ ലോറിയും സ്വകാര്യ വാഹനവും റോഡില്‍ കുടുങ്ങിയിരുന്നു. സംഭവത്തില്‍ ബസിന്റെ പുറക് വശത്തെ ചില്ലടക്കം പൊട്ടിയിരുന്നു.

തുടരെ തുടരെ അപകടങ്ങള്‍ സംഭവിക്കുന്ന ഈ റോഡില്‍ രാവിലെയും വൈകിട്ടും വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധി യാത്രക്കാരാണ് ഈ വഴിയിലൂടെ കടന്നു പോകുന്നത്.  വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ തിരക്ക് അനുഭവപ്പെടുമെന്നും കാല്‍നട യാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.