ദാരിദ്ര്യം ഇല്ലായ്മ ചെയ്യാം; കൊയിലാണ്ടിയിൽ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകി


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു.

ദാരിദ്ര്യം ഇല്ലായ്മ ചെയ്യുക എന്ന സംസ്ഥാന സർക്കാരിന്റെ കർമ്മപദ്ധതിയുടെ ഭാഗമായാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക പങ്കാളിത്തത്തോടെ അതി ദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നത്. മെമ്പർ സെക്രട്ടറി രമിത വി പദ്ധതി വിശദീകരണം നടത്തി.

ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില.സി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, കൗൺസിലർമാരായ റഹ്മത്ത് കെ.ടി, വി സുമതി, പി.ബി.ബിന്ദു എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും കൗൺസിലർ സുമേഷ് കെ.ടി നന്ദിയും പറഞ്ഞു.