തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും പുറക്കാട് ഫാറുഖ് ജുമാമസ്ജിദ് പ്രസിഡന്റുമായ അണിയോത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു


നന്തി ബസാർ: തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷററും പുറക്കാട് ഫാറുഖ് ജുമാമസ്ജിദ് പ്രസിഡന്റുമായ അണിയൊത്ത് കുഞ്ഞമ്മദ് ഹാജി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. മത സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. പഴയ കൊയിലാണ്ടി താലൂക്ക് ലീഗ് കമ്മറ്റി, നിയോജക മണ്ഡലം കമ്മിറ്റി തുടങ്ങി സംഘടനയുടെ സ്ഥാപക പ്രവർത്തകരിൽ മുൻനിരയിൽ ഉള്ള വ്യക്തിയായിരുന്നു.


ഭാര്യ മറിയം.
മക്കൾ: സഫീർ, ജലീൽ സൗദ, സാബിറ, സമീറ.
മരുമക്കൾ ടി. അസ്സു (തിക്കോടി മീത്തലെ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി ജന: സിക്രട്ടറി ), ഹമീദ്, റസാഖ്, ലൈല, ശരീഫ.