പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുരന്ന് മോഷ്ടാക്കള്‍ അകത്തു കടന്നു; മാവൂര്‍ ബസ് സ്റ്റാന്റിനു സമീപം ജ്വല്ലറിയില്‍ കവര്‍ച്ച, ഒരു കിലോയോളം തൂക്കം വരുന്ന വെള്ളി ആഭരണങ്ങള്‍ മോഷണം പോയതായി പരാതി


മാവൂര്‍: ബസ് സ്റ്റാന്റിനു സമീപം ജ്വല്ലറിയില്‍ കവര്‍ച്ച. മാവൂര്‍ കെട്ടാങ്ങല്‍ റോഡിലുള്ള പാഴൂര്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്നും ഒരു കിലോയോളം വെള്ളി ആഭരണങ്ങള്‍ മോഷണം പോയതായി പരാതി.

 

ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ജ്വല്ലറിയില്‍ പരിശോധന നടത്തി.

ഡപ്യൂട്ടി കമ്മിഷണര്‍ കെ.ഇ ബൈജു, അസിസ്റ്റന്റ് കമ്മിഷണര്‍ കെ സുദര്‍ശനന്‍, മാവൂര്‍ സി.ഐ കെ. വിനോദന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.