ജെെവ കൃഷി രീതികളെ അടുത്തറിയാം; കൊയിലാണ്ടിയിൽ കിസാൻ മേള


കൊയിലാണ്ടി: ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കിസാൻ മേളയ്ക്ക് കൊയിലാണ്ടിയിൽ തുടക്കമായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൊയിലാണ്ടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരമാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബാബുരാജ് നിർവഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിന്ദു മഠത്തിൽ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര ടീച്ചർ നിർവ്വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയരക്ടർ രത്നാകരൻ പദ്ധതി വിശദീകരണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത്‌ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജീവാനന്ദൻ മാസ്റ്റർ, പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ചൈത്ര വിജയൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയരക്ടർ കെ. ജി.ഗീത സ്വാഗതവും കൊയിലാണ്ടി നഗരസഭാ കൃഷി ഓഫീസർ വിദ്യ.പി. നന്ദിയും പറഞ്ഞു. കൊയിലാണ്ടി പി ഡബ്ലിയു ഡി ഗസ്റ്റ് ഹൌസ് പരിസരത്ത് ആരംഭിച്ച മേള നാളെയും തുടരും.