മണ്ണിനെ അറിഞ്ഞാവാം ഇനിയുള്ള കൃഷി; കൊയിലാണ്ടിയിലെ കര്‍ഷകര്‍ക്കായി സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പ്- കൂടുതല്‍ വിവരങ്ങള്‍ അറിയാം



കൊയിലാണ്ടി:
കൃഷി ഭവന്റേയും, തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെയും സഹകരണത്തോടെ കൊയിലാണ്ടി അഗ്രിക്കള്‍ച്ചറിസ്റ്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് ഡവലപ്പ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ എട്ട് വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് കോതമംഗലം സൂര്യലക്ഷ്മി ബില്‍ഡിങ്ങിലാണ് ക്യാമ്പ് നടക്കുന്നത്.

മണ്ണ് പരിശോധിക്കുവാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ നവംബര്‍ 20ന് മുമ്പായി കൊയിലാണ്ടി ടൗണിലെ അഗ്രികള്‍ച്ചറിസ്റ്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് ഡവലപ്പ്‌മെന്റ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04962623555