ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ചങ്ങരോത്ത് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാളെ നടക്കുന്ന പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, വിശദമായി അറിയാം


കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (കാറ്റഗറി നം. 503/2023) തസ്തികയിലേക്ക് നാളെ( സെപ്റ്റംബര്‍ 28) ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ (സെന്റര്‍-1), (സെന്റര്‍-2) എന്നീ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. ഇവിടെ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഗവ. എച്ച്.എസ്.എസ്. ആവള കുട്ടോത്ത് (സെന്റര്‍-1) (രജിസ്റ്റര്‍ നമ്പര്‍ 1976002 മുതല്‍ 1976201 വരെ), ഗവ. എച്ച്എസ്എസ് ആവള കുട്ടോത്ത് (സെന്റര്‍-2), (രജിസ്റ്റര്‍ നമ്പര്‍ 1976202 മുതല്‍ 1976401 വരെ) എന്നിവിടങ്ങളിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റി.

പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായി യഥാസമയം പുതിയ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരായി പരീക്ഷ എഴുതണമെന്ന് അധികൃതര്‍ അറിയിച്ചു. വൈകി വരുന്ന ഉദ്യോഗാര്‍ത്ഥികള പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല.

Summary: PSC exam center change tomorrow at Changaroth Vadakkumpad Higher Secondary School.