അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന; ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മയ്ക്ക് തുടക്കമിട്ട് ഗുജറാത്തില്‍ ടയര്‍മേഖലയില്‍ പ്രവര്‍ത്തിച്ച കൊയിലാണ്ടിക്കാര്‍
കൊയിലാണ്ടി: ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടയര്‍ മേഖലയില്‍ പ്രവര്‍ത്തിച്ച് ഇന്ന് നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ ഗുജറാത്ത് കൊയിലാണ്ടി സൗഹൃദകൂട്ടായ്മ എന്ന പേരില്‍ കൂട്ടായ്മയ്ക്ക് തുടക്കമിട്ടു. പൊയില്‍ക്കാവിലെ നടനം ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയപ്പോഴാണ് ഇത്തരമൊരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചത്.
നൂറോളം പേര് നിലവില്‍ ഈ കൂട്ടായ്മയുടെ ഭാഗമായിട്ടുണ്ട്. അംഗങ്ങളെ പരസ്പരം സഹായിക്കലും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്.
ഉണ്ണി നായര്‍ ബറൂച്ച് അധ്യക്ഷനായ ചടങ്ങില്‍ ടി.സി.മോഹനന് സ്വാഗതം പറഞ്ഞു. കെ.പി.മുകുന്ദന് വിശിഷ്ടാഥിതിയായി. ദിനേശ് ഗുരുദേവാണ് പ്രസിഡന്റ്. ജിതേഷ് പതുരാഗം സെക്രട്ടറിയും രാധാകൃഷ്ണന് കര്ജന് ട്രഷററുമാണ്.
മറ്റുഭാരവാഹികള്‍: വൈസ് പ്രസിഡന്റ് ടി.സി.മോഹനന്,ജോയന്റ് സെക്രട്ടറി ആര്.വി.കെ നായര്‍ പൊയില്‍ക്കാവ്, ജായന്റ് ട്രഷറര്‍ മനോഹരന് കാപ്പാട്.