ജില്ലയിലെ പതിനാറ് സ്ഥലങ്ങളില്‍ നിന്നായി മൂന്നൂറ്റി അമ്പതിലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം; ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പയ്യോളി ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ പ്രൗഢോജ്വല തുടക്കം


പയ്യോളി: ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പയ്യോളി ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ പ്രൗഢോജ്വല തുടക്കം. ബാലസംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനത്തിന് ഇരിങ്ങലില്‍ തുടക്കമിട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

പതിനേഴാം നൂറ്റാണ്ട് മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ജനാധിപത്യ ചരിത്രത്തില്‍ നാലു നൂറ്റാണ്ട് കാലഘട്ടത്തിലെ ശാസ്ത്ര സാങ്കേതിക മേഖല വലിയ രീതിയിലുള്ള മുന്നേറ്റം സാധ്യമാക്കിയിരിക്കുന്നുവെന്നും സാങ്കേതികവിദ്യയില്‍ ബഹുദൂരം മുന്നിലാണെങ്കിലും ഈ അവസ്ഥയിലും നമ്മുടെ സമൂഹത്തെ പതിറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ വലിയതോതില്‍ നടന്നു വരുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാന്‍ ബാലസംഘത്തിന് കഴിയേണ്ടതുണ്ടെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.വി നികേഷ്‌കുമാര്‍ പറഞ്ഞു.

ജില്ലയിലെ പതിനാറ് ഏരിയകളില്‍ നിന്നായി മുന്നൂറ്റി അമ്പത് പ്രധിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നുത്. മൂവായിരത്തി അഞ്ഞൂറോളം യൂണിറ്റ് സമ്മേളനങ്ങളും ഇരുന്നൂറ്റി അറുപത്തി രണ്ട് മേഖല സമ്മേളനങ്ങളും പൂര്‍ത്തീകരിച്ചു കൊണ്ടാണ് കുട്ടികളുടെ നേതൃത്വം പയ്യോളിയിലെ സര്‍ഗാലയയില്‍ സമ്മേളിക്കുന്നത്ത്.

സി. അപര്‍ണ, കെ. അമൃത്, കെ.കെ അനുവിന്ദ, ആര്യനന്ദ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി കെ.ടി സപന്യ പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന കണ്‍വീനര്‍ ടി.കെ നാരായണ ദാസ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി എന്‍. ആദില്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ എം. രണ്‍ധീഷ്, സംസ്ഥാന ജോയിന്റ് കണ്‍വീനവര്‍ മീര ദര്‍ശക്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹാഫിസ് നൗഷാദ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ ലതിക, ജില്ലാ കണ്‍വീനര്‍ വി. സുന്ദരന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ പി. ശ്രീദേവ്, സംസ്ഥാന കമ്മറ്റി അംഗം അഭയ് രാജ് എന്നിവര്‍ സംസാരിച്ചു.

Summary: Balasangham Kozhikode District Conference gets off to a grand start at Paioli Iringal Sargalaya Craft Village.